Friday, 31 January 2020

നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിൽ യു ജി സി ധനസഹായത്തിൽ ദേശീയ സെമിനാർ നടന്നു


ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റ ആഭിമുഖ്യത്തിൽ യു ജി സി ധനസഹായത്തിൽ, എൻ എസ് എസ് ടി 2020 എന്ന പേരിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു! പ്രിൻസിപ്പാൾ ഡോ. പി. പി. ഷർമ്മിള അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ആസ്ഥാനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. കെ. ബി. ജിനേഷ് ഉത്ഘാടനം നിർവഹിച്ച് സംസാരിച്ചു! ചടങ്ങിന്, സെമിനാർ കോ-ഓർഡിനേറ്ററും ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ. ടിന്റു ആർ. സ്വാഗതവും ഇക്കണോമിക്സ് വിഭാഗം മേധാവി ശ്രീ. രാജീവ് എസ്. ആർ., മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി. സിനു മോൾ എസ്. എന്നിവർ ആശംസയും പറഞ്ഞു. ഫിസിക്സ് വിഭാഗം മേധാവി ഡോ. അരുൺ എസ്.പ്രസാദ് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

തുടർന്ന്, ഡോ. കെ.ബി. ജിനേഷ്, ക്രിസ്ത്യൻ കോളേജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിനോയ് തോമസ് എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് ഗവേഷണ വിദ്യാർത്ഥികളും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളും പങ്കെടുത്ത പ്രബന്ധാവതരണം നടന്നു. തുടർന്ന്, ദേശീയ ഗാനത്തോടെ സെമിനാറിന് തിരശ്ശീല വീണു.











































👆 In news












Thursday, 30 January 2020