Monday, 30 December 2019

കഴുവേറ്റ് കുന്നേൽ ജലാശയം വൃത്തിയാക്കി NSS വോളണ്ടിയേഴ്സ് .

കോഴി വേസ്റ്റും, പ്ലാസ്റ്റിക്ക് മാലിന്യവും, മനുഷ്യവിസർജ്ജ്യമുൾപ്പെടെ തള്ളി മലിനമാക്കപ്പെട്ട തോട് കുട്ടികൾ വൃത്തിയാക്കി. പരിസരവാസികളോട് ജലാശയങ്ങൾ വൃത്തിയാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തിയാണ് അവർ മടങ്ങിയത്.

Friday, 27 December 2019

സപ്തദിന സഹവാസ ക്യാമ്പിന്റെ ഓർമ്മകൾക്കായ് തേൻമാവ് നട്ട് ടി കെ എം.എം.കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റ്.

നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് '"സാൾട്ട് " ഡിസംബർ 26 ന് സമാപിച്ചു. ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എച്ച് നിയാസിന്റേയും, സ്കൂൾ പ്രിൻസപ്പൽ ജെ ശിവദാസ്, ചേപ്പാട് ഗ്രാമപഞ്ചായത്ത് വെൽഫെയർ ബോർഡ് അംഗവും, കോളേജിലെ ഗണിത ശാസ്ത്ര അധ്യാപകനുമായ പ്രൊഫ.എസ് ശ്രീനിവാസൻ, തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വോളണ്ടിയേഴ്സ് കാർത്തികപ്പള്ളി ഗവ: യു പി സ്കൂൾ അങ്കണത്തിൽ മാവ് നട്ടു. തുടർന്ന് നടന്ന സമാപന ചടങ്ങിൽ ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എച്ച് നിയാസ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.  വോളണ്ടിയർ ലീഡേഴ്സ് ആയ ജിത്തു സുനിലും, അർച്ചന നളിനനും, മികച്ച വോളണ്ടിയേഴ്സ് ആയി. മികച്ച ക്യാമ്പ് ലീഡേഴ്സ് ആയി എച്ച്,  നികേഷ്, പ്രിൻസ് ഭുവനേന്ദ്രൻ, അതുല്യ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനങ്ങൾക്ക് ദേവമാലിക, ആഷിക്, ദേവി, രേവതി, സജിനി തുടങ്ങിയവരും സമ്മാനാർഹരായി.പ്രൊഫ. ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രൊഫ.പി ശ്രീമോൻ, മുതുകുളം പഞ്ചായത്ത് വാർഡ് മെമ്പർ ഷേർളി, സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾ ആർ രമേഷ്, മുഹമ്മദ് ഷെരീഫ് എന്നീ അധ്യാപകരും, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ എസ് നവീൻ എന്നിവരും ആശംസകളർപ്പിച്ചു. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. എം വി .പ്രീത സ്വാഗതവും, ഡോ.വി ശ്രീജ നന്ദിയും പറഞ്ഞു

ടി കെ മാധവ മെമ്മോറിയൽ കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് ''സാൾട്ട് " 
ന്റെ ഔപചാരികമായ ഉദ്ഘാടനം നേരത്തെ കോളേജ് സെമിനാർ ഹാളിൽ വച്ച് ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് എച്ച്  നിയാസ് നിർവ്വഹിച്ചിരുന്നു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. പി പി ഷർമ്മിള അധ്യക്ഷത വഹിച്ചു.  വിശിഷ്ടാഥിതിയായ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്രീമതി വി. വാണി യെ പ്രിൻസിപ്പലും വാളണ്ടിയേഴ്സും  ആദരിച്ചു. സുവോളജി വിഭാഗം മേധാവി പ്രൊഫ.പി.ശ്രീമോൻ, IQAC കോ ഓർഡിനേറ്റർ ഡോ.അരുൺ പ്രസാദ്, മുൻ എൻ എസ് എസ് പി ഒ. ഡോ.ടി ശ്രീജ, കോളേജ് യൂണിയൻ ചെയർമാൻ എസ് നവീൻ എന്നിവർ ആശംസയും , എൻ എസ്സ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. എം വി പ്രീത സ്വാഗതവും, ഡോ.വി ശ്രീജ നന്ദിയും പറഞ്ഞു. ശ്രീമതി വി. വാണി ജൈവകൃഷിയുടെ  അടിസ്ഥാന തത്വങ്ങളേക്കുറിച്ച്  കുട്ടികൾക്ക് ക്ലാസ്സെടുത്തു.

ക്യാമ്പ്, ഡിസംബർ 20 മുതൽ 26 വരെ കാർത്തികപ്പള്ളി ഗവൺമെൻറ് യു പി സ്കൂളിൽ വച്ചാണ്  നടന്നത്.
ക്യാമ്പിന്റെ ഭാഗമായി ചിങ്ങോലി പഞ്ചായത്ത്, ഒന്നാം വാർഡിലെ നൂറ് വീടുകളിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു നൽകി.നാട്ടുകാരിൽ നിന്ന് കിട്ടിയ
കൃഷിയുടെ അനുഭവ പാഠങ്ങൾ കുട്ടികൾക്കും  ഗുണം ചെയ്തു. അക്ഷയോർജ്ജ സർവ്വേ, മാലിന്യബോധ വൽക്കരണം  എന്നിവയും. ക്യാമ്പിന്റെ   മുഖ്യ അജണ്ടയായിലുണ്ടായിരുന്നു.

 കാലാവസ്ഥാവ്യതിയാനവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ സ്കൂൾ മാനേജ്മെൻറ് വൈസ് ചെയർമാൻ ബി കൃഷ്ണകുമാർ കുട്ടികളോട് സംവദിച്ചു. വ്യക്തിത്വവികസനം, ലഹരിവർജ്ജന ബോധവൽക്കരണം, വിവരാവകാശനിയമം, ഫയർ ആൻഡ് സേഫ്റ്റി, പാലിയേറ്റീവ് കെയർ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികളുടെ ക്ലാസുകളും, മറ്റു ശുചീകരണ പ്രവർത്തനങ്ങളും കുട്ടികൾക്ക്, തിരിച്ചറിവിന്റെ പുതിയ മാനങ്ങൾ നൽകി.

മനുഷ്യവിസർജ്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളി അങ്ങേയറ്റം മലിനപ്പെട്ട കഴുവേറ്റുകുന്നേൽ തോട്, വൃത്തിയാക്കിയ കോളേജിലെ  ചുണക്കുട്ടികൾ  നാടിന് മാതൃകയായി. കുട്ടികൾ തോടും ചുറ്റുപാടും  വൃത്തിയാക്കുകയും, പരിസരവാസികളെ ജലത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരിക്കുകയും ചെയ്തു. ഇനി മാലിന്യങ്ങൾ ഒന്നും തന്നെ വലിച്ചെറിയരുത് എന്ന ബോധ്യമാണ് തങ്ങൾക്കും കിട്ടിയതെന്ന് ശുചീകരണത്തിലേർപ്പെട്ട കുട്ടികൾ പറഞ്ഞു.

ആർ ടി ഐ കേരള ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് ശശികുമാർ മാവേലിക്കര വിവരാവകാശ നിയമത്തെ പറ്റി കുട്ടികൾക്ക് ക്ലാസ്സ് നൽകി.ചടങ്ങ് റിട്ടയേർഡ് ജഡ്ജ് സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആർ ടി ഐ ജില്ലാ സെക്രട്ടറി ഹരിലാൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹരിപ്പാട് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ അഗ്നിശമനവും അതിന്റെ പ്രായോഗികതലവും വാളണ്ടിയേഴ്സിന്  വിവരിച്ചു നൽകി. സർവ്വേയിൽ വോളണ്ടിയേഴ്സ് പ്ലാസ്റ്റിക്ക് വിമുക്ത സന്ദേശത്തിന്റെ  വക്താക്കളായി. സ്വന്തമായി നിർമ്മിച്ച തുണി സഞ്ചി ക്യാമ്പിനോട് സഹകരിച്ചവർക്ക് കുട്ടികൾ ഉപഹാരമായി നൽകി.

 24/12/19 രാവിലെ  10ന് ആലപ്പുഴ പാലിയേറ്റിവ് കെയറിന്റെ ആഭിമുഖ്യത്തിൽ മുട്ടം "സാന്ത്വനം" old age home ലെ അന്തേവാസികൾക്കൊപ്പം വോളണ്ടിയേഴ്സ്. ക്രിസ്തുമസ്  ആഘോഷിച്ചു കൊണ്ട് കോളജ് നാഷണൽ സർവ്വീസ് സ്കീമിന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ചു. അനുഭവസമ്പത്തിന്റെ മുൻ തലമുറയിൽപ്പെട്ടവരെ  കുട്ടികൾ ആദരിച്ചു. കുട്ടികളുടെ ആദരം പലരും സന്തോഷാശ്രുക്കളോടെയാണ് ഏറ്റുവാങ്ങിയത്.
രാത്രികൾ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന ഇന്നത്തെ ചുറ്റുപാടിൽ കരോൾ കുട്ടികൾക്ക് മറക്കാൻ പറ്റാത്ത ആനന്ദാനുഭവമായെന്ന്  കുട്ടികൾ അഭിപ്രായപ്പെട്ടു.
ക്രിസ്തുമസ്സ് ദിനത്തിൽ കാർത്തികപ്പളളി മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശനം വേറിട്ട ഒരു അനുഭവമായിരുന്നു. കാർത്തികപ്പള്ളിയുടെ  പ്രാദേശിക   ചരിത്രപഠനത്തോടൊപ്പം, "സർവ്വ മത സാരവുമേകം" എന്ന വലിയ പാഠം കുട്ടികൾ മനസ്സിലാക്കി. ജീവിതത്തിൽ ഉണ്മയുടെ മൂല്യം സൂക്ഷിക്കണമെന്ന സന്ദേശം പള്ളി വികാരി  റവ.ഫാദർ ബിജി ജോൺ നൽകി. തുടർന്ന് കുട്ടികൾ
കാർത്തികപ്പള്ളി കൊട്ടാരവും സന്ദർശിക്കുകയുണ്ടായി. തന്റെ വീടിനടുത്തുള്ള ഈ ചരിത്രപ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനായതിൽ സന്തോഷവും, വല്ലാത്ത അഭിമാനബോധവും തോന്നിയെന്ന് കോളേജിന്റെ ജനറൽ സെക്രട്ടറി കൂടിയായ വോളണ്ടിയർ ആഷിക് അഭിപ്രായപ്പെട്ടു.

26 ന് ദൃശ്യമായ വലയസൂര്യഗ്രഹണം സ്കൂൾ അങ്കണത്തിൽ സ്കൂൾ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും, മറ്റു പ്രദേശവാസികളുമായാണ്  വീക്ഷിച്ചത്. ശാസ്ത്രീയതയും യുക്തി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സത്യങ്ങളേപ്പറ്റി ക്ലാസ് സംഘടിപ്പിച്ചു. ഗ്രഹണം വീക്ഷിക്കാനുള്ള കണ്ണട വോളണ്ടിയേഴ്സ് നിർമ്മിച്ചു നൽകി.
 ക്യാമ്പ് നൽകിയ ഊർജ്ജം തുടന്നുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരണയാവുമെന്നും, ഇനിയും റെസിഡൻഷ്യൽ പ്രവർത്തനങ്ങൾ വേണമെന്നും  കുട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടു. ക്യാമ്പനുഭവങ്ങൾ പങ്കുവച്ചതിന് ശേഷം  കുട്ടികൾ 26 ന് വൈകീട്ട് പിരിഞ്ഞു പോയി.
ചിങ്ങോലി പഞ്ചായത്ത് അധികൃതരും, സ്കൂൾ മാനേജ്മെന്റും,  വാർഡ് മെമ്പർ ഷീലയുൾപ്പെടെയുള്ള  ഗ്രാമവാസികളും, പൂർവ്വ വിദ്യാർത്ഥികളും, അധ്യാപകരും നൽകിയ സഹകരണം ക്യാമ്പിന്റെ വിജയത്തിന് സഹായമായി.

Friday, 20 December 2019

X' mas celebration 2019

Organised by College Union

SALT 2019: Seven days camp for NSS volunteers

ടി കെ മാധവ മെമ്മോറിയൽ കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് ''സാൾട്ട് " 2019 ന് തിരിതെളിഞ്ഞു.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോളേജ് സെമിനാർ ഹാളിൽ വച്ച് ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എച്ച്  നിയാസ് നിർവ്വഹിച്ചു.ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. പി പി ഷർമ്മിള അധ്യക്ഷത വഹിച്ചു.  വിശിഷ്ടാഥിതിയായ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്രീമതി വി. വാണിയെ പ്രിൻസിപ്പലും വാളണ്ടിയേഴ്സും ചേർന്ന്  ആദരിച്ചു. സുവോളജി വിഭാഗം മേധാവി പ്രൊഫ.പി.ശ്രീമോൻ, IQAC കോ ഓർഡിനേറ്റർ ഡോ.അരുൺ പ്രസാദ്, മുൻ എൻ എസ് എസ് പി ഒ. ഡോ.ടി ശ്രീജ, കോളേജ് യൂണിയൻ ചെയർമാൻ എസ് നവീൻ എന്നിവർ ആശംസയും , എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. എം വി പ്രീത സ്വാഗതവും, ഡോ.വി ശ്രീജ നന്ദിയും പറഞ്ഞു. ശ്രീമതി വി. വാണി ജൈവകൃഷിയുടെ  അടിസ്ഥാന തത്വങ്ങളേക്കുറിച്ച്  കുട്ടികൾക്ക് ക്ലാസ്സെടുത്തു.

ടി കെ മാധവ മെമ്മോറിയൽ കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്റെ ഈ വർഷത്തെ സപ്ത ദിന സഹവാസ ക്യാമ്പ്, ഡിസംബർ 20 മുതൽ 26 വരെ കാർത്തികപ്പള്ളി ഗവൺമെൻറ് യു പി സ്കൂളിൽ വച്ചാണ്  നടക്കുന്നത്.
ക്യാമ്പിന്റെ ഭാഗമായി ചിങ്ങോലി പഞ്ചായത്ത്, ഒന്നാം വാർഡിലെ നൂറ് വീടുകളിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു നൽകും. കൂടാതെ അക്ഷയോർജ്ജ സർവ്വേ, മാലിന്യബോധ വൽക്കരണം  എന്നിവയും ക്യാമ്പിന്റെ   മുഖ്യ അജണ്ടയിലുണ്ട്.   കാലാവസ്ഥാവ്യതിയാനം, മാലിന്യ സംസ്കരണം, വ്യക്തിത്വവികസനം, ലഹരിവർജ്ജന ബോധവൽക്കരണം, വിവരാവകാശനിയമം, ഫയർ ആൻഡ് സേഫ്റ്റി, പാലിയേറ്റീവ് കെയർ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികളുടെ ക്ലാസുകളും, മറ്റു ശുചീകരണ പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പാലിയേറ്റിവ് യൂണീറ്റിനൊപ്പം മുട്ടത്തുള്ള "സാന്ത്വനം" വൃദ്ധസദനം സന്ദർശിക്കും. അവിടെ വച്ച്  കോളേജ് NSS യൂണീറ്റിന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കാർത്തികപ്പള്ളിയുടെ  പ്രാദേശിക   ചരിത്രപഠനവും, ഈ മാസം 26 ന് ദൃശ്യമാകുന്ന വലയസൂര്യഗ്രഹണം  പ്രദേശവാസികളോടും, കാർത്തികപ്പള്ളി സ്കൂൾ വിദ്യാർത്ഥികളോടും കൂടിച്ചേർന്നാണ് വീക്ഷിക്കുക. ഗ്രഹണം കാണാനുള്ള കണ്ണട വോളണ്ടിയേഴ്സ് ക്യാമ്പിൽ വച്ച് ഉണ്ടാക്കി വിതരണം ചെയ്യും. ഗ്രഹണത്തിന്റെ ശാസ്ത്രീയതയും, യുക്തിബോധവും പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനും  ക്യാമ്പ് ലക്ഷ്യമിടുന്നു. .

ജലസ്രോതസ്സ് ശുചീകരിച്ചും, ജൈവതോട്ടം നിർമ്മിച്ചും ടി കെ എം.എം.  എൻ എസ്സ് എസ്സ് യൂണിറ്റ് മൂന്നാം ദിനത്തിൽ. മനുഷ്യവിസർജ്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളി അങ്ങേയറ്റം മലിനപ്പെട്ട കഴുവേറ്റുകുന്നേൽ തോട്,
നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് "സാൾട്ടി"ന്റെ മൂന്നാം ദിവസത്തിൽ വൃത്തിയാക്കിടി കെ മാധവ മെമ്മോറിയൽ കോളേജിലെ  ചുണക്കുട്ടികൾ  നാടിന് മാതൃകയായി.  കുട്ടികൾ തോടും ചുറ്റുപാടും  വൃത്തിയാക്കുകയും, പരിസരവാസികളെ ജലത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരിക്കുകയും ചെയ്തു. ചിങ്ങോലി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ജൈവ പച്ചക്കറി കൃഷി തോട്ട നിർമ്മിതിയും പുരോഗമിക്കുന്നു. ആർ ടി ഐ കേരള ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് ശശികുമാർ മാവേലിക്കര വിവരാവകാശ നിയമത്തെ പറ്റി കുട്ടികൾക്ക് ക്ലാസ്സ് നൽകി.ചടങ്ങ് റിട്ടയേർഡ് ജഡ്ജ് സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആർ ടി ഐ ജില്ലാ സെക്രട്ടറി ഹരിലാൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹരിപ്പാട് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ അഗ്നിശമനവും അതിന്റെ പ്രായോഗികതലവും വാളണ്ടിയേഴ്സിന്  വിവരിച്ചു നൽകി.

 നാഷണൽ സർവ്വീസ് സ്കീമിന്റെ ഈ വർഷത്തെ സപ്ത ദിന സഹവാസ ക്യാമ്പ്, ഡിസംബർ 20 മുതൽ 26 വരെ കാർത്തികപ്പള്ളി ഗവൺമെൻറ് യു പി സ്കൂളിൽ വച്ചാണ്  നടത്തുന്നത്.
ക്യാമ്പിന്റെ ഭാഗമായി ചിങ്ങോലി പഞ്ചായത്ത്, ഒന്നാം വാർഡിലെ നൂറ് വീടുകളിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു നൽകുകയും, അക്ഷയോർജ്ജ സർവ്വേ, മാലിന്യബോധ വൽക്കരണം  എന്നിവയുമാണ് ക്യാമ്പിന്റെ   മുഖ്യ അജണ്ട.   കാലാവസ്ഥാവ്യതിയാനം, മാലിന്യ സംസ്കരണം, വ്യക്തിത്വവികസനം, ലഹരിവർജ്ജന ബോധവൽക്കരണം, വിവരാവകാശനിയമം, ഫയർ ആൻഡ് സേഫ്റ്റി, പാലിയേറ്റീവ് കെയർ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികളുടെ ക്ലാസുകളും, മറ്റു ശുചീകരണ പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കാർത്തികപ്പള്ളിയുടെ  പ്രാദേശിക   ചരിത്രപഠനവും, ഈ മാസം 26 ന് ദൃശ്യമാകുന്ന വലയസൂര്യഗ്രഹണം പ്രദേശവാസികളുമായി വീക്ഷിക്കുന്നതിനോടൊപ്പം  ശാസ്ത്രീയ ബോധം പൊതുജനങ്ങളിലേക്കെത്തിക്കുക എന്നതും ക്യാമ്പിന്റെ ലക്ഷ്യങ്ങളാണ് .സ്വന്തമായി നിർമ്മിച്ച തുണി സഞ്ചി ഉപഹാരമായി നൽകി വോളണ്ടിയേഴ്സ് പ്ലാസ്റ്റിക്ക് വിമുക്ത സന്ദേശത്തിന്റെ  വക്താക്കളായി.

സപ്തദിന സഹവാസ ക്യാമ്പിന്റെ ഓർമ്മകൾക്കായ് തേൻമാവ് നട്ട്  ടി കെ എം.എം.കോളേജ്  എൻ എസ്സ് എസ്സ് യൂണിറ്റ്.

നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് '"സാൾട്ട് " ഡിസംബർ 26 ന് സമാപിച്ചു. ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എച്ച് നിയാസിന്റേയും, സ്കൂൾ പ്രിൻസപ്പൽ ജെ ശിവദാസ്, ചേപ്പാട് ഗ്രാമപഞ്ചായത്ത് വെൽഫെയർ ബോർഡ് അംഗവും, കോളേജിലെ ഗണിത ശാസ്ത്ര അധ്യാപകനുമായ പ്രൊഫ.എസ് ശ്രീനിവാസൻ, തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വോളണ്ടിയേഴ്സ് കാർത്തികപ്പള്ളി ഗവ: യു പി സ്കൂൾ അങ്കണത്തിൽ മാവ് നട്ടു. തുടർന്ന് നടന്ന സമാപന ചടങ്ങിൽ ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എച്ച് നിയാസ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.  വോളണ്ടിയർ ലീഡേഴ്സ് ആയ ജിത്തു സുനിലും, അർച്ചന നളിനനും, മികച്ച വോളണ്ടിയേഴ്സ് ആയി. മികച്ച ക്യാമ്പ് ലീഡേഴ്സ് ആയി എച്ച്,  നികേഷ്, പ്രിൻസ് ഭുവനേന്ദ്രൻ, അതുല്യ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനങ്ങൾക്ക് ദേവമാലിക, ആഷിക്, ദേവി, രേവതി, സജിനി തുടങ്ങിയവരും സമ്മാനാർഹരായി.പ്രൊഫ. ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രൊഫ.പി ശ്രീമോൻ, മുതുകുളം പഞ്ചായത്ത് വാർഡ് മെമ്പർ ഷേർളി, സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾ ആർ രമേഷ്, മുഹമ്മദ് ഷെരീഫ് എന്നീ അധ്യാപകരും, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ എസ് നവീൻ എന്നിവരും ആശംസകളർപ്പിച്ചു. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. എം വി .പ്രീത സ്വാഗതവും, ഡോ.വി ശ്രീജ നന്ദിയും പറഞ്ഞു
ടി കെ മാധവ മെമ്മോറിയൽ കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് ''സാൾട്ട് "
ന്റെ ഔപചാരികമായ ഉദ്ഘാടനം കോളേജ് സെമിനാർ ഹാളിൽ വച്ച് ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് എച്ച്  നിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. പി പി ഷർമ്മിള അധ്യക്ഷത വഹിച്ചു.  വിശിഷ്ടാഥിതിയായ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്രീമതി വി. വാണി യെ പ്രിൻസിപ്പലും വാളണ്ടിയേഴ്സും  ആദരിച്ചു. സുവോളജി വിഭാഗം മേധാവി പ്രൊഫ.പി.ശ്രീമോൻ, IQAC കോ ഓർഡിനേറ്റർ ഡോ.അരുൺ പ്രസാദ്, മുൻ എൻ എസ് എസ് പി ഒ. ഡോ.ടി ശ്രീജ, കോളേജ് യൂണിയൻ ചെയർമാൻ എസ് നവീൻ എന്നിവർ ആശംസയും , എൻ എസ്സ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. എം വി പ്രീത സ്വാഗതവും, ഡോ.വി ശ്രീജ നന്ദിയും പറഞ്ഞു. ശ്രീമതി വി. വാണി ജൈവകൃഷിയുടെ  അടിസ്ഥാന തത്വങ്ങളേക്കുറിച്ച്  കുട്ടികൾക്ക് ക്ലാസ്സെടുത്തു.
 ക്യാമ്പ്, ഡിസംബർ 20 മുതൽ 26 വരെ കാർത്തികപ്പള്ളി ഗവൺമെൻറ് യു പി സ്കൂളിൽ വച്ചാണ്  നടന്നത്.
ക്യാമ്പിന്റെ ഭാഗമായി ചിങ്ങോലി പഞ്ചായത്ത്, ഒന്നാം വാർഡിലെ നൂറ് വീടുകളിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു നൽകി.നാട്ടുകാരിൽ നിന്ന് കിട്ടിയ  കൃഷിയുടെ അനുഭവ പാഠങ്ങൾ കുട്ടികൾക്കും  ഗുണം ചെയ്തു. അക്ഷയോർജ്ജ സർവ്വേ, മാലിന്യബോധ വൽക്കരണം  എന്നിവയും. ക്യാമ്പിന്റെ   മുഖ്യ അജണ്ടയായിലുണ്ടായിരുന്നു.  കാലാവസ്ഥാവ്യതിയാനവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ സ്കൂൾ മാനേജ്മെൻറ് വൈസ് ചെയർമാൻ ബി കൃഷ്ണകുമാർ കുട്ടികളോട് സംവദിച്ചു. വ്യക്തിത്വവികസനം, ലഹരിവർജ്ജന ബോധവൽക്കരണം, വിവരാവകാശനിയമം, ഫയർ ആൻഡ് സേഫ്റ്റി, പാലിയേറ്റീവ് കെയർ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികളുടെ ക്ലാസുകളും, മറ്റു ശുചീകരണ പ്രവർത്തനങ്ങളും കുട്ടികൾക്ക്, തിരിച്ചറിവിന്റെ പുതിയ മാനങ്ങൾ നൽകി.