Monday 10 February 2020

റോഡ് സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു

നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിലെ നാഷണൽ സർവ്വീസ് സ്കീം ഹരിപ്പാട് ഷൈമാസ് ഹോണ്ടയുമായി ചേർന്ന് റോഡ് സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു. റോഡ് സുരക്ഷ എന്ന വിഷയത്തെക്കുറിച്ച് ശ്രീ ഉമേഷ്, കോളേജ് പ്രിൻസിപ്പൽ ഡോ.പി പി ഷർമ്മിള, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രീത എം വി , വിദ്യാർത്ഥി വോളണ്ടിയർ ലീഡർ ജിതു സുനിൽ എന്നിവർ സംസാരിച്ചു.

പെൺകുട്ടികൾക്കായി പ്രത്യേക ഗ്രൗണ്ട് ഡ്രൈവിങ്ങ് പരിശീലനവും നൽകി. സുരക്ഷാ സംവിധാനങ്ങളേക്കുറിച്ചുള്ള ബോധവൽക്കരണത്തോടൊപ്പം ഡ്രൈവിങ്ങിന്റെ സാങ്കേതിക വശങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
















No comments:

Post a Comment