Saturday 7 November 2020

ആർ. ശങ്കർ ദിനാചരണം


   സാമൂഹിക പരിഷ്ക്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, രാഷ്ട്രീയ പ്രവർത്തകൻ, മുൻ മുഖ്യമന്ത്രി, എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറി തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ച എസ്.എൻ.ട്രസ്റ്റ് സ്ഥാപക നേതാവ് മഹാനായ ആർ.ശങ്കറിൻ്റെ48-ാമത് ചരമവാർഷിക ദിനാചരണം ടി.കെ. മാധവ മെമ്മോറിയൽ കോളേജിന്റെ
ആഭിമുഖ്യത്തിൽ 2020 നവംബർ 07 ന് രാവിലെ 10 മണിക്ക് സമുചിതമായി
ആചരിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റായി സംഘടിപ്പിച്ച പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. വിനോദ് ഹരിദാസ് അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് വിഭാഗം മേധാവി ശ്രീ. രാജീവ് എസ്. ആർ. സ്വാഗതം പറഞ്ഞു. മാത്തമാറ്റിക്സ് വിഭാഗം മേധാവി പ്രൊഫ: ബി. ബിന്ദു ഉത്ഘാടനം നിർവഹിച്ച് സംസാരിച്ചു. ആർ ഡി സി ചെയർമാൻ ശ്രീ. സലി കുമാർ മുഖ്യ പ്രഭാഷണവും ഓഫീസ് സ്റ്റാഫും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായ ശ്രീ. ജയറാം അനുസ്മരണ പ്രഭാഷണവും നടത്തി.

മലയാളം വിഭാഗം മേധാവി പ്രൊഫ. ലേഖ കെ.വി. ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.

പ്രോഗ്രാമിന്റെ റിക്കോർഡിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യുക!

   

No comments:

Post a Comment