Tuesday 12 January 2021

ദേശീയ യുവജന ദിനം ആചരിച്ചു


NSS units celebrate National youth day.

ഹരിപ്പാട് : ദേശീയ യുവജന ദിനത്തോട് അനുബന്ധിച്ച്  "ആക്ടിവേറ്റിംഗ് യൂത്ത് " എന്ന ബാനറിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയാണ് ടി.കെ. മാധവ മെമ്മോറിയൽ  കോളേജിലെ നാഷണൽ സർവ്വീസ് സ്കീം വോളൻ്റിയേഴ്സ്.  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രീത.എം.വി, വോളന്റീയർ സെക്രട്ടറിമാരായ എൻ. നിഹാൽ, എസ് അയന എന്നിവർ നടത്തിയ ക്വിസ് മത്സരമായിരു ഇന്ന് നടന്നത്. മൂന്ന് ഘട്ടമായി നടത്തിയ മത്സരത്തിൽ ഒന്നാം വർഷ രസതന്ത്ര ബിരുദ വിദ്യാർത്ഥിനി ലക്ഷ്മി. എം.എസ് ഒന്നാം സ്ഥാനവും, ഒന്നാം വർഷ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിലെ  വിനായക്. ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വരും ദിവസങ്ങളിൽ വെബിനാർ, ഡിബേറ്റ്, തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.. പരിപാടികൾ ഒരു ആഴ്ച നീണ്ടു നിൽക്കും .

No comments:

Post a Comment