Saturday 12 December 2020

കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പറ്റി ബോധവത്കരണ ക്ലാസ് നടത്തി എൻ എസ് എസ് വിദ്യാർത്ഥികൾ

ഹരിപ്പാട് : ലോക മനുഷ്യവകാശ ദിനത്തോട് അനുബന്ധിച്ച്, ഡിപ്പാർട്മെന്റ് തലത്തിൽ  *അവകാശം 2020**എന്ന ബാനറിൽ ടി കെ  മാധവ മെമ്മോറിയൽ കോളേജ് എൻ എസ് എസ് വോളൻ്റിയേഴ്സ് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ രണ്ടാം ദിനമായ ഇന്ന് ബി എസ് സി കെമിസ്ട്രി വിഭാഗം കുട്ടികൾ നേതൃത്വം നൽകി.

മനുഷ്യാവകാശങ്ങളും, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പറ്റി വിദ്യാർത്ഥികൾ ചർച്ച ചെയ്യുകയും, കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി പ്രതിജ്ഞയെടുക്കുകയും   ചെയ്തു.
എൻ എൻ എസ് പ്രോഗ്രാം കോർഡിനേറ്ററും, ചരിത്ര വിഭാഗം അധ്യാപികയുമായ ശ്രീമതി. പ്രീത.എം.വി അധ്യക്ഷത വഹിച്ചു. സോട്ടിയ സജി, ലക്ഷ്മി എസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലക്ഷ്മി എം എസ് എസ് ഗീതം ആലപിച്ചു. കെമിസ്ട്രി വിഭാഗം അദ്ധ്യാപകരായ ടി ശ്രീജ, സനീഷ് കുമാർ എന്നിവരും വിദ്യാർഥികളായ ആർച്ച എസ് കൃഷ്ണ, അർച്ചന പി, കാവ്യ ബി, ആവണി വേണുഗോപാൽ, നിഹാൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment