Friday 25 December 2020

എൻ എസ് എസ് വെർച്ച്വൽ സപ്തദിന ക്യാമ്പ്: മൂന്നാം ദിനം

ടി കെ എം എം  കോളേജിലെ എൻ എസ് എസ് വെർച്ച്വൽ സപ്തദിന ക്യാമ്പ്  മൂന്നാമത്തെ  ദിവസത്തിലേക്ക് 

ഹരിപ്പാട് : രാവിലെ 7:30 ൻ്റെ അസംബ്ലി യോടുകൂടി മൂന്നാമത്തെ ദിവസത്തെ ക്യാമ്പ് പരിപാടികൾക്ക് തുടക്കമിട്ടു. ടീം' "മാജിക്‌ മാഗ്നെറ്റ് " നേതൃത്വം നൽകിയ സൂര്യനമസ്കാരം എന്ന യോഗ സെഷനിൽ എൻ എസ് എസ് ഫസ്റ്റ് ഇയർ വോളന്റീയറുo റെസ്റ്റ്ളിങ്ങ് ചാമ്പ്യനുമായ നിഹാൽ മുഹമ്മദ്  ക്ലാസ് നടത്തി.
 സൂര്യനമസ്കാരത്തെയും അതിന്റെ ഗുണങൾ  പറ്റിയും ആഴത്തിൽ കുട്ടികളെ ബോധ വത്കരിക്കാൻ നിഹാലിന് സാധിച്ചു. 

ക്ലീൻ & കുക്ക് എന്നതായിരുന്നു ക്രിസ്തുമസ് ദിനത്തിലെ ശ്രമദാനം. വിവിധതരം ഭക്ഷണങ്ങൾ പാചകം ചെയ്തു, വീടും പരിസരവും വൃത്തിയാക്കി. വോളന്റിയേഴ്‌സും വീട്ടുകാരും തങ്ങളുടെ  ഈ വർഷത്തെ ക്രിസ്തുമസ്സിൻ്റെ വ്യത്യസ്ത അനുഭവം ഓൺലൈനിൽ പങ്കുവച്ചു.

 പ്രശസ്ത ഗായിക പുഷ്പവതി പൊയ്‌പാടത് കുട്ടികളോടൊത്ത് പാടിയും, പുരോഗമന ആശയങ്ങൾ പങ്കുവച്ചും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മിഴിവു കൂട്ടി. 

വൈവിധ്യമായ കലാപ്രകടനങ്ങളും, സാന്ത ക്ലോസിൻ്റെ ക്രിസ്മസ് സന്ദേശങ്ങളും,  ഈ  ക്രിസ്മസ് രാത്രി എന്നും എല്ലാവരുടെയും മനസ്സിൽ നിറം മങ്ങാതെ നിൽക്കുന്ന ഒരോർമ്മയാക്കി മാറ്റി.

3 comments: