Monday 14 December 2020

മനുഷ്യമനസ്സുകളിലെ അസമത്വത്തെ തുടച്ച് മാറ്റാൻ ബോധവത്കരണ ക്ലാസ്സ്‌ നടത്തി എൻ എസ് എസ് വിദ്യാർഥികൾ

ഹരിപ്പാട് : ലോക മനുഷ്യവകാശ ദിനത്തോട് അനുബന്ധിച്ച്, ഡിപ്പാർട്മെന്റ് തലത്തിൽ  *അവകാശം 2020**എന്ന ബാനറിൽ ടി കെ  മാധവ മെമ്മോറിയൽ കോളേജ് എൻ എസ് എസ് വോളൻ്റിയേഴ്സ് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ മൂന്നാം ദിനമായ ഇന്ന് ബി എസ് സി സൂവോളജി വിഭാഗം കുട്ടികളാണ് നേതൃത്വം നൽകിയത്.

മനുഷ്യാവകാശങ്ങളും, മനുഷ്യർക്ക് ഇടയിൽ തന്നെ നിലനിൽക്കുന്ന അസമത്വത്തെയും പറ്റി വിദ്യാർത്ഥികൾ ചർച്ച ചെയ്യുകയും, അസമത്വം തുടച്ച് മാറ്റുന്നതിനും, സമത്വത്തെ  സംരക്ഷിക്കുന്നതിനുമായി പ്രതിജ്ഞയെടുക്കുകയും   ചെയ്തു.

എൻ എൻ എസ് പ്രോഗ്രാം കോർഡിനേറ്ററും, ചരിത്ര വിഭാഗം അധ്യാപികയുമായ ശ്രീമതി. പ്രീത.എം.വി അധ്യക്ഷത വഹിച്ചു. അതുല്യ.എസ്, ശ്രുതി. എസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ശ്യാമ പ്രസാദ് എൻ എസ് എസ് ഗീതം ആലപിച്ചു. സൂവോളജി വിഭാഗം അദ്ധ്യാപകരായ പി ശ്രീമോൻ , എസ് ഷീല, എന്നിവരും വിദ്യാർഥികളായ സൗമ്യ. എസ് , ആതിര സി , പാർവതി. ആർ ,സ്നേഹ ബിജു , കാർത്തിക.എസ്. കുമാർ  തുടങ്ങിയവർ സംസാരിച്ചു.


No comments:

Post a Comment