Monday 28 December 2020

NSS CAMP: അഞ്ചാം ദിനം

26/12/2020 *സപ്തദിന ക്യാമ്പിന്റെ അഞ്ചാം ദിവസത്തിൽ  അതീവ ഉത്സാഹത്തോടെ എൻ എസ് എസ് വോളന്റീയർമാർ*

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി. കെ. എം. എം. കോളേജിലെ സപ്തദിന ക്യാമ്പ് തുടങ്ങിയിട്ട് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ  അതീവ ഉത്സാഹത്തോടെ സന്നദ്ധ പ്രവർത്തനങ്ങളിൽ മുന്നേറുകയാണ് കുട്ടികൾ.

പതിവുപോലെ യോഗയോടെ  ക്യാമ്പിന് തുടക്കം കുറിച്ചു.  ഗ്രൂപ്പ്‌ "ഫിനിക്സ് പറവകൾ" യോഗക്ക് നേതൃത്വം നൽകി. മനസ്സിനും ശരീരത്തിനും ഉന്മേഷവും ഊർജ്ജവും നൽകിയ യോഗയെ തുടർന്ന്  ഗ്രൂപ്പ്‌  ഭൂമിക പ്രഭാത അസംബ്ലി നടത്തി. അസംബ്ലിയിൽ, പുതിയ വാക്ക് പഠനം, സദ് ചിന്ത, ക്യാമ്പ് അനുഭവങ്ങൾ, വാർത്താവേള എന്നിവയും ഉൾപ്പെടുത്തിയിരുന്നു.

അഞ്ചാം ദിവസത്തെ ശ്രമധാനിലും വോളന്റീയർമാർ ബസ് സ്റ്റോപ്പുകൾ ശുചീകരണ യജ്ഞം തുടർന്നു. ഹരിപ്പാട് മുതൽ  കരുനാഗപ്പള്ളി മുതൽ ഹരിപ്പാട് വരെയുള്ള നൂറ് ബസ് സ്റ്റോപ്പുകൾ ശുചിയാക്കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. വോളൻ്റിയേഴ്സ് സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. നാട്ടുകാരുടെ സഹായവും അഭിനന്ദനവും വലിയ ഊർജ്ജം നൽകുന്നുവെന്ന് വോളൻ്റിയേഴ് അഭിപ്രായപ്പെട്ടു.

ബസ് സ്റ്റോപ്പ് ശുചീകരണത്തോടൊപ്പം വോളന്റീയർമാർ ജല സാക്ഷരതാ, കോവിഡ് സർവ്വേയും നടത്തുന്നുണ്ട്. 
ഇത്തരം  പ്രവർത്തനങ്ങളിലൂടെ  കുട്ടികൾ സമൂഹത്തിന് മാതൃകയായി.
ഗ്രൂപ്പ്‌ ആയ അമിഗോസിന്റെ നേതൃത്വത്തിൽ "യുവധാര" എന്ന ബാനറിൽ ബോധവൽക്കരണ ക്ലാസും നടത്തി. ഐ.ഇ. സി എക്സ്പെർട്ട് ശ്രീ. അമിത്. എം. എസ് "യുവതലമുറയുടെ സാമൂഹ്യ ഇടപെടലൽ" എന്ന വിഷയത്തിൽ  വോളന്റീയർമാരോട് സംവദിച്ചു 

വൈകിട്ട് വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിച്ച് ഗ്രൂപ്പ് അപ്പൂപ്പൻതാടി കൈയ്യടി നേടി.

No comments:

Post a Comment