Tuesday, 26 November 2019

Interactive session on constitutional moralities and national integration: A critique

നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഭരണഘടനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കായംകുളം എം എസ് എം.കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ.ടി ആർ മനോജ് "ഭരണഘടനാ മൂല്യങ്ങളും, ഇന്ത്യൻ ദേശീയതയും" എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.പി പി ഷർമ്മിള, ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ.അരുൺ എസ് പ്രസാദ്, പ്രൊഫസർ രാജീവ് എസ്  ആർ ,എൻ എസ് എസ് പ്രോഗ്രാo ഓഫീസർമാരായ എം വി പ്രീത, ഡോ. ശ്രീജ വി., കോളേജ് യൂണിയൻ ചെയർമാൻ ശ്രീ എസ് നവീൻ എന്നിവരും ചർച്ചയിൽ പങ്കാളികളായി. തുടർന്ന് വിദ്യാർത്ഥികൾ ഭരണഘടനാ മൂല്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിജ്ഞയെടുത്തു.












No comments:

Post a Comment