Saturday 24 August 2019

Mission rebuilding in the adopted village of Pallipad


After flood door to door campaign of TKMMC NSS unit in the adopted village of Pallipad, for rebuilding  Kerala, having new lessons from Flood; a mission for creating cleanliness and health awareness.








പ്രളയശേഷം

പ്രളയ ശേഷമുള്ള കേരള നിർമ്മിതിയുടെ ഭാഗമാവാൻ;പുതിയ കർമ്മ പന്ഥാവിലേക്കിറങ്ങുകയാണ് ടി കെ എം.എം കോളേജിന്റെ എൻ എസ്സ് എസ്സ് യൂണിറ്റ് -

പുത്തുമല ,കവളപ്പാറ, മേപ്പാടി....

 സ്ഥലനാമങ്ങളെ,  
ദുരന്തം തിട്ടപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു - പ്രളയം. 

 പുതു പാഠങ്ങൾ രചിക്കുന്നു, 
 കാലാവസ്ഥാ വ്യതിയാനവും  വഴിമാറിയൊഴുകുന്ന  പുഴകളും. 

മണ്ണിടിച്ചിലും, മഴവെള്ള പാച്ചിലും, ഉരുൾപൊട്ടലും...

ഒരുമയും കരുതലും  കൈ കോർത്ത കാവൽ   അവശ്യപ്പെടുന്നു   പ്രകൃതി.  

 സമയം അതിക്രമിച്ച പുനർവിചിന്തനം നഷ്ടപ്പെടുന്ന ജീവനുകളുടെ, കൊടിയ നാശങ്ങളുടെ ഭീകര കണക്കെടുപ്പിലേക്കാണ് വീണ്ടും നമ്മളെക്കൊണ്ടെത്തിക്കുക. 

 ഇനിയൊരു പ്രകൃതിദുരന്തം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലിന്റെ പാo ങ്ങളുമായി, ആരോഗ്യമുള്ള ,മാലിന്യമുക്ത കേരളം ലക്ഷ്യo വച്ച് ദത്തു ഗ്രാമമായ പള്ളിപ്പാടിലേക്ക് ഇറങ്ങുകയാണ് കോളേജിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്.ശുദ്ധമായ മണ്ണും, വായുവും ജലസ്ത്രോതസ്സുകളും തിരിച്ചുപിടിക്കാനുള്ള സന്ദേശത്തിന്റെ പതാക വാഹകരായി മാറുകയാണ് കുട്ടികൾ.

24/08/2019 രാവിലെ പത്തു മണിക്ക് ,പള്ളിപ്പാട് മൃഗാശുപത്രി ഹാളിൽ അദ്ധ്യാപകരും കുട്ടികളും ,നാട്ടുകാരും ഒത്തുചേർന്നു.

  ടി കെ എം.എം കോളേജ്പ്രിൻസിപ്പാൾ ഡോ. പി.പി ഷർമ്മിള യോഗത്തിൽ അധ്യക്ഷത വഹിച്ചു.പള്ളിപ്പാട് പഞ്ചായത്ത്      പ്രസിഡന്റ് ശ്രീ
ശ്രീ എസ്.രാജേന്ദ്രകുറുപ്പ്,
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി. വൃന്ദ.എസ് കുമാർ, കോളേജ് ഐ ക്യു എ സി കോഓഡിനേറ്റർ ഡോ.അരുൺ എസ് പ്രസാദ്,
പള്ളിപ്പാട് അഞ്ചാം വാർഡ് മെമ്പർ, ശ്രീ. എബ്രഹാം സുനിൽ, പ്രോഗ്രാം ഓഫീസറായ ഡോ.വി. ശ്രീജ, സി ഡി എസ് പ്രതിനിധി ശ്രീമതി സരിത തുടങ്ങിയവർ വിഷയത്തെക്കുറിച്ച് സംസാരിച്ചു. വോളണ്ടിയർ  ലീഡർ ജിതു സുനിലിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രസ്തുത ദൗത്യവുമായി  വീടുകൾ സന്ദർശിച്ചു.

24/08/2019
Pallipad

No comments:

Post a Comment