*ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ* ആഭിമുഖ്യത്തിൽ നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിന്റെയും , ഓൺലൈൻ ബയോഡൈവേഴ്സിറ്റി ക്വിസ് മത്സരത്തിന്റെയും അവാർഡു ദാന സമ്മേളനം 2021ജനുവരി 8, രാവിലെ10:30 ന് *TKMM* കോളേജിൽ വച്ച് *ശ്രീ പ്രഭു പി എം* (Assistant Conservator of Forest , Wildlife film maker, wildlife photographer, Writter) ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ *സുഗതകുമാരി ടീച്ചറുടെ* ഓർമ്മയ്ക്കായി കോളേജ് അങ്കണത്തിൽ ആൽമരത്തൈ നട്ടു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. *അഥീനയുടെയും അനീസ്യയുടെയും* "ഒരു തൈ നടാം (സുഗതകുമാരി)" എന്ന കവിതാലാപനത്തോടു കൂടി സമ്മേളന പരിപാടി ആരംഭിച്ചു. സെക്രട്ടറി *സന്ദീപ് ഉണ്ണികൃഷ്ണൻ* സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പ്രസിഡന്റ് *ബി രവീന്ദ്രൻ* അദ്ധ്യക്ഷത വഹിച്ചു. TKMM കോളേജ് പ്രിൻസിപ്പാൾ *ഡോ: വിനോദ് ഹരിദാസ്* മുഖ്യപ്രഭാഷണം നടത്തി. *ശ്രീ ഡേവിഡ് രാജുവിന്റെ WILDLIFE OF SOUTH INDIA* എന്ന പുസ്തകം സംഘത്തിന്റെ മേഖലാ സെക്രട്ടറിയായ *അശോകൻമാഷ്* പരിചയപ്പെടുത്തി. തുടർന്ന് ഉദ്ഘാടകൻ ശ്രീ പ്രഭു പി എം അവാർഡുകൾ വിതരണം ചെയ്തു. ANHS WILDLIFE PHOTOGRAPHY AWARD 2020 ന്റെ ബഹുമാന്യ ജൂറി അംഗങ്ങളായ ശ്രീ പ്രഭു പി എം, ശ്രീ പ്രവീൺ പി മോഹൻദാസ് , ശ്രീ പ്രവീൺ പോൾ എന്നിവർക്ക് ANHS ന്റെ സ്നേഹാദരം നൽകി. WILDLIFE OF SOUTH INDIA എന്ന പുസ്തകത്തിന്റെ രചയിതാവായ ശ്രീ ഡേവിഡ് രാജുവിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. IQA ആലപ്പുഴ ചാപ്പ്റ്റർ മെന്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ANHS സ്ഥാപക സെക്രട്ടറിയും നിലവിലെ മേഖലാ സെക്രട്ടറിയുമായ അശോകൻമാഷ് , സംസ്ഥാന വനം വന്യജീവി വകുപ്പ് നടത്തിയ WILDLIFE PHOTOGRAPHY AWARD (Consolation), WILDLIFE TARAVALOGU AWARD (Second) എന്നിവ നേടിയ നിലവിലെ സെക്രട്ടറിയായ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവരെ ചടങ്ങിൽ നൽകി അനുമോദിച്ചു. TKMM കോളേജിലെ അധ്യാപികയും NSS യൂണിറ്റ് ഇൻചാർജുമായ *ശ്രീമതി പ്രീതി ടീച്ചർ, ശ്രീ ജോസഫ് ഗീവർഗ്ഗീസ്(ANHS)* എന്നിവർ ആശംസകൾ നേർന്നു. ശ്രീ പ്രഭു പി എം ന്റെ പരിസ്ഥിതി ഹ്രസ്വ ചിത്രങ്ങൾ ( *Whispers of Silence* (About Eravikulam National Park)
*Colours in Rainshadows* ( About Chinnar Wildlife Sanctuary) ചടങ്ങിൽ പ്രദർശിപ്പിച്ചത് ഏവരേയും ഏറെ ആകർഷിച്ചു. ANHS കോഡിനേറ്റർ കൂടിയായ *ശ്രീ സിബു നൊസ്റ്റാൾജിയ* കൃതജ്ഞത പറഞ്ഞതോടുകൂടി സമ്മേളന നടപടികൾ അവസാനിച്ചു.
Alappuzha Natural History Society.
WILDLIFE PHOTOGRAPHY AWARD 2020.
Award Ceremony for the Wildlife Photography Competition and Online Biodiversity Quiz organized by Alappuzha Natural History Society was held on January 8, 2021 at 10:30 am at TKMM College Sri Prabhu PM (Assistant Conservator of Forest, Wildlife filmmaker, wild Writter) inaugurated. The event started with the planting of a banyan tree in the college courtyard in memory of the famous poet and environmental activist Sugathakumari Teacher. The conference program started with the poem "Oru Thai Nadam . Secretary Sandeep Unnikrishnan *welcomed the gathering and President B Raveendran presided over the meeting. TKMM College Principal Dr: Vinod Haridas delivered the keynote address. WILDLIFE OF SOUTH INDIA by Mr. David Raju was introduced. The inaugural function was followed by the presentation of the Sri Prabhu PM Awards. ANHS WILDLIFE PHOTOGRAPHY AWARD 2020 Honorable Jury Members Shri Prabhu PM, Shri Praveen P Mohandas and Shri Praveen Paul were felicitated by ANHS. Mr. David Raju, author of the book WILDLIFE OF SOUTH INDIA was honored with a gold medal at the function. Preetha MV , NSS P 0, TKMM College, greeted the gathering. Environmental Short Films by Shri Prabhu PM (* Whispers of Silence (About Eravikulam National Park)
Colors in Rainshadows (About Chinnar Wildlife Sanctuary) was displayed at the event.
All the event was facilitated by NSS Volunteers.
No comments:
Post a Comment