In connection with the world ozone day Celebrations, The Ozonia Project was launched aiming at the protection of atmosphere and the environment spearheaded by National Service Scheme.
Various UP and High schools in Alappuzha district will also be included in the scheme. In connection with this St.Thomas High School, Head Master and State Level Science Resource Member Shri. Manuel Jose led a webinar session. Kayamkulam SN Central school Principal Dr.SB. Sreejaya and Teachers and children from different Schools of Alappuzha dt. ,associated with this project participated. Mavelikkara Govt. Girls High School teachers Sindhu and Sujatha, students viz Akshitha, Jasmine, Karthika, Kalyani, Parvathy and N.S. S volunteers Reshma and Meenakshi also took part in the discussion . NSS Program Officer Mrs. Preetha MV Welcomeed and Volunteer Charukesh. K. Priyesh delivered vote of thanks.
ഭൗമാന്തരീക്ഷവും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓസോണിയ പദ്ധതിക്ക് തുടക്കമായി.
ഹരിപ്പാട് : ഓസോൺ ദിനത്തോടനുബന്ധിച്ച് ടി. കെ. മാധവ മെമ്മോറിയൽ കോളേജിലെ എൻ. എസ്. എസ്സിൻ്റെ നേതൃത്വത്തിലാണ് ഭൗമാന്തരീക്ഷവും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ
"ഓസോണിയ " നടപ്പിലാക്കുന്നത്. ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിലെ യു പി, ഹൈസ്ക്കൂൾ വിഭാഗത്തേക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതോടനുബന്ധിച്ച് "ഓസോൺ- ജീവിതത്തിന്റെ കവചം" എന്ന വിഷയത്തെ അധികരിച്ച് തുമ്പോളി സെന്റ്. തോമസ് ഹൈസ്കൂൾ പ്രഥമ അദ്ധ്യാപകനും, സ്റ്റേറ്റ് തല സയൻസ് റിസോഴ്സ് അംഗവുമായ ശ്രീ. മാനുവൽ ജോസ് വെബിനാറിൽ സംസാരിച്ചു. കായംകുളം ശ്രീ നാരായണ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലും, കോളേജിലെ മുൻ പ്രിൻസിപ്പലുമായ ഡോ. പ്രൊഫ. എസ് ബി ശ്രീജയയും, ജില്ലയിലെ വിധിധ സ്കൂൾ അധ്യാപകരും കുട്ടികളും വെബിനാറിൽ പങ്കെടുത്തു. മോൺട്രിയൽ പ്രോട്ടോക്കോളും, ഭക്ഷ്യ-പരിസ്ഥിതിയുടെ സുസ്ഥിരതയും നടപ്പിലാക്കുന്നതിനേപ്പറ്റി മാവേലിക്കര ഗവ. ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപകരായ സിന്ധു, സുജാത, വിദ്യാർത്ഥിയായ അക്ഷിത, ജാസ്മിൻ കാർത്തിക, കല്യാണി, പാർവതി, എൻ.എസ്. എസ് വോളന്റീയർമാരായ രേഷ്മ, മീനാക്ഷി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ഓസോണിയ പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകൾ നടപ്പിലാക്കുന്ന വിവിധ പ്രോജക്ടുകളുടെ അടിസ്ഥാനത്തിൽ പുരസ്കാരങ്ങൾ നൽകുന്നതുമായിരിക്കും. എസ്. എസ് പ്രോഗ്രാം ഓഫീസറും ഹിസ്റ്ററി വിഭാഗം അദ്ധ്യാപികയുമായ ശ്രീമതി പ്രീത എം.വി സ്വാഗതവും, വോളൻ്റിയർ ചാരുകേശ്. കെ. പ്രിയേഷ് പരിപാടിക്ക് നന്ദിയും പറഞ്ഞു.
No comments:
Post a Comment