Sunday 27 March 2022

Construction of Pond

നാടെങ്ങും തണ്ണീർത്തടങ്ങൾ നികത്തപ്പെടുമ്പോൾ നമ്മുടെ കലാലയം (ടി. കെ. മാധവ മെമ്മോറിയൽ കോളേജ്, നങ്ങ്യാർകുളങ്ങര )നേരേ വിപരീതമായി ഹരിത ദിശയിൽ സഞ്ചരിക്കുകയാണ്. 🌿🌊...
കലാലയത്തിന്റെ വടക്കു ഭാഗത്ത്‌ ആഡിറ്റോറിയത്തിന് പിന്നിലായി ഇപ്പോൾ വലിയ നീർക്കുളങ്ങൾ കുഴിച്ചു കൊണ്ടിരിക്കുന്നു ...കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് വരും ഭാവിയിൽ കൊടും വരൾച്ചകൾ നാം മുന്നിൽ കണ്ടേ പറ്റൂ... അങ്ങനെയുള്ള അവസരങ്ങളിൽ  വിലപ്പെട്ട ഇത്തരം ജല സ്രോതസ്സുകൾ  ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ജീവാമൃതം പേറുന്ന നിധികളാണെന്ന് എല്ലാവരും തിരിച്ചറിയും... ഒരു കുളം നേരത്തെയുണ്ടായിരുന്നതാണ്. അതു വൃത്തിയാക്കിയിട്ട് ആഴം കൂട്ടി... കൂടുതൽ വലിയ രണ്ടാമത്തെ കുളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു... സ്ഥലം ലഭ്യമായ ഭാഗങ്ങളിൽ ഭാവിയിൽ കൂടുതൽ കുളങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ട്.... കുളങ്ങളിൽ വംശ നാശ ഭീഷണി നേരിടുന്ന ജലജീവികളെ വളർത്തി സംരക്ഷിക്കും ... കുളങ്ങൾക്ക് ചുറ്റും നൈസർഗിക വൃക്ഷത്തൈകൾ നട്ടുവളർത്താനും ആലോചിക്കുന്നു ...പ്രകൃതി പഠിതാക്കൾക്ക് സഹായകരമായി കേരളത്തിലെ ഒന്നാം നിര ഹരിത കലാലയമായി ഇതിനെ മാറ്റാനുള്ള പരിശ്രമങ്ങൾക്ക്  മാനേജ്മെന്റും അദ്ധ്യാപക -അനദ്ധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി മുന്നിൽ നിൽക്കുന്നു....ഇതിനു ഊർജ്ജസ്വലമായ നേതൃത്വം കൊടുക്കുന്ന പ്രിൻസിപ്പൽ ഡോ. പി. പി. ഷർമിള, സാങ്കേതിക നിർദ്ദേശങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക സഹായവും നൽകുന്ന സുപ്രസിദ്ധ പരിസ്ഥിതി പ്രവർത്തക പ്രകൃതി വാണി എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല... 

No comments:

Post a Comment