Tuesday 14 January 2020

ദേശീയ ഗണിതശാസ്ത്ര ദിനാഘോഷം 2019-20

National Mathematics Day Celebration 2019-20

ടി.കെ.എം. എം. കോളേജിലെ ഗണിതശാസ്ത്ര വിഭാഗം ദേശീയ ഗണിതശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. വകുപ്പു മേധാവി പ്രൊഫ. ബി ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോളേജ് പ്രിൻസിപ്പൾ ഡോ. പി .പി ഷർമിള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ  ഡോ. എം പ്രീത്, പ്രൊഫ. ലേഖ കെ.വി ,ഡോ. അരുൺ .എസ്. പ്രസാദ്, രഞ്ജിനി എസ്, എം. കെ . ശ്രീനിവാസൻ, കോ- ഓഡിനേറ്റർ സിനുമോൾ, അസോസിയേഷൻ സെക്രട്ടറി കുമാരി അഞ്ജിമ കെ.എസ്  എന്നിവർ സംസാരിച്ചു. തുടർന്ന്  ഡോ വിനോദ് ഹരിദാസ്, ഡോ ടി ശ്രീജ, ഡോ ടിന്റു ആർ എന്നിവരുടെ നേത്യത്വത്തിൽ, "ഗണിത ശാസ്ത്രത്തിൽ ഇന്ത്യാക്കാരുടെ സംഭാവന" എന്ന വിഷയത്തിൽ കോളേജ് തലത്തിൽ നടന്ന പവർപോയിന്റ് പ്രസന്റെഷൻ മത്സരത്തിൽ  ഗോപു എസ് (മൂന്നാം വർഷ ഗണിത ശാസ്ത്രം),
മഹാദേവൻ എസ് (ഒന്നാം വർഷ രസതന്ത്രം), ലക്ഷ്മി പ്രിയ (ഒന്നാം വർഷ ഗണിത ശാസ്ത്രം) എന്നിവർ സമ്മാനാർഹരായി. ഉച്ചയ്ക്കുശേഷം ഡോ.ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ the man who knew infinity  എന്ന സിനിമ പ്രദർശനവും നടന്നു.















No comments:

Post a Comment