Women Cell, TKMM College, Nangiarkulangara in association with Minority Welfare Department, Government of Kerala.
ടി.കെ.എം.എം.കോളേജിലെ വനിതാ സെൽ കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പുമായി ചേർന്ന് 29/01/2020 മുതൽ 01/02/2020 വരെ വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ് നടത്തി.ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ഷർമ്മിള പി.പി.നിർവ്ഹിച്ചു.ആലപ്പുഴയിലെ ന്യൂനപക്ഷ ക്ഷേമ പരിശിലനകേന്ദ്രത്തിലെ പ്രിൻസിപ്പാൾ ശ്രീമതി നസീറ മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ. ഇന്ദിര അശോക്, പ്രൊഫ.ബി.ബിന്ദു, പ്രൊഫ.പി.ശ്രീമോൻ, പ്രൊഫ. മിനി ആർ ,നവീൻ എന്നിവർ ആശംസകൾ നേർന്നു.കുമാരി ഫസീല സ്വാഗതവും അമൃതാ സത്യൻ നന്ദിയും രേഖപ്പെടുത്തി. ഡോ.എസ്.ഷീല (കോർഡിനേറ്റർ), ഡോ.ടി.ശ്രീജ, പ്രൊഫ. സീന.വി., പ്രൊഫ. സവിത, പ്രൊഫ.പ്രീത.എം.വി.പ്രൊഫ. രഞ്ജിനി, പ്രൊഫ. ആ തിര എം രാജ് എന്നിവർ നേതൃത്യം നല്കി. ഓരോ ദിവസവുംമൂന്ന് മണിക്കൂർ ദൈർഘ്യം ഉള്ള രണ്ട് സെഷനുകളിലായി നാല് ദിവസം നടത്തിയ ക്ലാസിൽ ഡോക്ടർമാർ അടക്കം നിരവധി പ്ര മുഖർ ക്ലാസ് എടുത്ത് .ഓരോ ക്ലാസിലും 40 കുട്ടികൾ വീതം പങ്കെടുത്തു. ക്ലാസുകൾ ഏറെ പ്രയോജനകരമായിരുന്നുവെന്നും വിവാഹത്തെ കുറിച് ഉണ്ടായിരുന്ന ആശ ങ്കകൾ മാറാനും സംശയ നിവാരണത്തിനും ക്ലാസ് സഹായകമായി എന്ന് കുട്ടികൾ അഭിപ്രായപെട്ടു,
No comments:
Post a Comment