Thursday 16 January 2020

Women Self defense training camp



വനിത സ്വയം രക്ഷാ പരിശീലന ക്യാമ്പ്
 സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അവയെ തടയുന്നതിനും പ്രകോപനപരമല്ലാതെെചറുത്ത് നിൽക്കുന്നതിനും അതിക്ര മങ്ങൾക്കെതിരെ സ്വയം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനും അവശ്യമായ നിയമ പരിഞ്ജാനവും കായികപരിശീലനവും നല്കി നമ്മുടെ വിദ്യാർത്ഥിനികളെ പ്രാപ്തരാക്കാൻ വുമൻ സെല്ലും കലാലയ യൂണിയനും ആലപ്പുഴ ജില്ലാ വനിതാ പോലീസ് സെല്ലും സംയുക്തമായി നടത്തുന്ന ത്രിദിന (16/1/2020-18/I /2020) വനിതാ സ്വയം രക്ഷാ പരിശീലനത്തിന്റെ ഉദ്ഘാടനം ആദരിണിയ പ്രിൻസിപ്പാൾ ഡോ. ഷർമ്മിള പി.പി.നിർവ്വഹിച്ചു.ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ.എസ്.ആർ. രാജീവ്, ഫിസിക്സ് വിഭാഗം മേധാവി ഡോ.അരുൺ എസ് പ്രസാദ്, യൂണിയൻ ചെയർമാൻ നവീൻ എസ്, വുമൻ സെൽ കോഡിനേറ്റർ ഡോ.എസ് ഷീല .വനിതാ പോലീസ് മേധാവി സുലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥിനി പ്രതിനിധികളായലക്ഷ്മി നാരായണൻ സ്വാഗതവും അഖിലക്കൃഷ്ണൻ നന്ദി പ്രകാശനവും നടത്തി.















No comments:

Post a Comment