ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 28, മാർച്ച് 2 ദിവസങ്ങളിലായി നങ്ങ്യാർകുളങ്ങര ടികെ എം എം കോളജിലെ ഭൗതിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫിസിക്കാ 2022 എന്ന പേരിലുള്ള ശാസ്ത്ര പ്രദർശനം ആരംഭിച്ചു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. വിനോയ് തോമസ് ശാസ്ത്ര പ്രദർശനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു ! പ്രിൻസിപ്പാൾ ഡോ. പി.പി. ഷർമിള അധ്യക്ഷത വഹിച്ച യോഗത്തിൽ ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. അരുൺ എസ്. പ്രസാദ്, ശാസ്ത്ര പ്രദർശനത്തിന്റെ സംഘാടകനായ ഡോ. സിജി നരേന്ദ്രൻ , ഡോ. രാജീവ് എസ്. ആർ., ഡോ. ഷീല എസ്. എന്നിവർ സംസാരിച്ചു !
തുടർന്ന് നടന്ന പ്രദർശനത്തിൽ കോളജിലെ ഭൗതിക ശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത പലവിധ ലഘുയന്ത്രങ്ങളുടെ മോഡലുകൾ കണ്ട് മനസ്സിലാക്കുന്നതിനായി വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ എത്തുകയുണ്ടായി.
ഇതോടനുബന്ധിച്ചു നടന്ന ശാസ്ത്ര ക്വിസ് പരിപാടിയിൽ നങ്യാർകുളങ്ങര ബിബിഎച്ച് എസ് എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദയ ജെ. ഒന്നാം സ്ഥാനവും ബദനി സെൻട്രൽ സ്കൂളിലെ ആൽബിൻ സക്കറിയ തോമസ് രണ്ടാം സ്ഥാനവും ജസ്ലിൻ മേരി ജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി !
No comments:
Post a Comment