Tuesday, 10 December 2019

ടി.കെ.എം.എം. കോളേജിൽ മനുഷ്യാവകാശ ദിനാചരണം കേരള വനിതാ കമ്മിഷൻ അംഗം ശ്രീമതി. ഷാഹിദാ കമാൽ ഉത്ഘാടനം ചെയ്തു

നങ്ങ്യാർകുളങ്ങര ടി.കെ. എം.എം. കോളേജിൽ മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് അവയർ നസ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന മനുഷ്യാവകാശ ദിനാചരണം കേരള വനിതാ കമ്മിഷൻ അംഗം ശ്രീമതി ഷാഹിദാ കമാൽ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കിലാ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ ശ്രീ.സുദേശൻ കുട്ടികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി. ഷർമിളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുവോളജി വിഭാഗം മേധാവി പ്രൊഫ: ശ്രീമോൻ സ്വാഗതവും ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ: രാജീവ് എസ്. ആർ, ഗാന്ധിഭവൻ സ്നേ
ഹവീട് കോർഡിനേറ്റർ ശ്രീ. മുഹമ്മദ് ഷമീർ , ഹിസ്റ്ററി വിഭാഗം അധ്യാപിക പ്രൊഫ: എം.വി. പ്രീത എന്നിവർ ആശംസകളും നേർന്നു. മലയാളം വിഭാഗം അധ്യാപകൻ ശ്രീ. അഭിലാഷ് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. തുടർന്ന്  violence against women and children എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായുള്ള പോസ്റ്റർ കോമ്പറ്റിഷൻ സംഘടിപ്പിച്ചു.






























No comments:

Post a Comment