Thursday, 12 December 2019

ലഹരിയ്ക്കെതിരെ യുവതയുടെ ദ്വിദിന പോസ്റ്റർ എക്സിബിഷൻ


ടി കെ.എം എം കോളേജിലെ നാഷണൽ സർവ്വീസ് സ്കീമും , വിമുക്തി ക്ലബും, എക്സൈസ് ഡിപ്പാർട്ട് മെന്റുമായി ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനത്തിന്  കോളേജ് ആഡിറ്റോറിയത്തിൽ ഇന്ന് തുടക്കം കുറിച്ചു. കാർത്തികപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി സലില കുമാർ ഉദ്ഘാടനം ചെയ്തു .ലഹരിയുടെ കരാളഹസ്തത്തിൽ നിന്ന് മറ്റുള്ളവരെ പിൻതിരിപ്പിക്കാനും, ലഹരിയ്ക്ക് അടിപ്പെട്ടവരെ തിരിച്ചു ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാനും നിരവധി പരിപാടികൾ  നാഷണൽ സർവ്വീസ് വിദ്യാർത്ഥികൾ ചെയ്തു പോരുന്നുണ്ട്. ലഹരിയ്ക്കെതിരെ യുവത്വം കൈകോർക്കാൻ  വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. കോളേജ് പ്രിൻസിപ്പൽ Dr. PP ഷർമ്മിള, പ്രൊഫ പി  ശ്രീമോൻ, ചേപ്പാട് പഞ്ചായത്ത് വെൽഫെയർ ബോർഡ് അംഗവും കോളേജ് അധ്യാപകനുമായ പ്രൊഫ. ശ്രിനിവാസൻ, മലയാളഭാഷാ അധ്യാപകൻ വൈ. അഭിലാഷ്, നാഷണൽ സർവ്വീസ് പ്രോഗ്രാം ഓഫീസർ
പ്രീത.എം.വി , NSS ന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ വിദ്യാർത്ഥി പ്രതിനിധി ശ്രീ നികേഷ് എന്നിവർ സംസാരിച്ചു. കോളേജ് വിമുക്തി ക്ലബ്ബിന്റെ കോ-ഓർഡിനേറ്റർ Dr. S Sheela, NCC ANO Lt. V Seena, എക്സൈസ് ഓഫീസർ ജി ജയകൃഷ്ണൻ, NSS PO Dr. V ശ്രീജ തുടങ്ങിയവരും, വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.
  വിദ്യാർത്ഥികൾക്കായി  വിഷയ സംബന്ധിയായ കഥ, കവിത, ഉപന്യാസം, പോസ്റ്റർ ഡിസൈനിങ്ങ് ,പെൻസിൽ ഡ്രോയിങ്,  എന്നീ മത്സരങ്ങളും ഇന്ന് നടന്നു. കോളേജ് കുട്ടികളുടെ ചിത്രപ്രദർശനവും ഈ എക്സിബിഷന്റെ ഭാഗമായുണ്ട്.പ്രദർശനം നാളെ പൊതുജനങ്ങൾക്കും, മറ്റു സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കുമായി തുറന്നുകൊടുക്കുന്നു.














No comments:

Post a Comment