Sunday 1 December 2019

Two days orientation camp for NSS volunteers: ദിശ


നങ്ങ്യാർകുളങ്ങ ടി കെ എം കോളേജിൽ നാഷണൽ സർവ്വീസ് സ്ക്രീം, സപ്തദിന ക്യാമ്പിന് മുന്നോടിയായി ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് " ദിശ " സംഘടിപ്പിച്ചു. 30/11/2019 ന് കോളേജ് RDC കൺവീനർ, കെ അശോക പണിക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ പ്രിൻസിപ്പൽ Dr. PP .Sharmila അധ്യക്ഷത വഹിച്ചു. PTA സെക്രട്ടറി, പ്രൊഫസർ എസ് ആർ രാജീവ്, പ്രൊഫ,ശ്രീനിനിവാസൻ ,NCCAN0 Lt. സീന വി, NSS ഓഫീസേർസ് എം.വി പ്രീത, ഡോ ശ്രീജ വി ,എന്നിവർ സംസാരിച്ചു. സപ്തദിന ക്യാമ്പിലെ സാമൂഹ്യ ഇടപെടൽ എന്ന വിഷയത്തിൽ ,lGNSS അവാർഡ് ജേതാവും, ആയാപറമ്പ്  ഹയർ സെക്കന്ററി അധ്യാപകൻ ബി ബിജുകുമാർ കുട്ടികളോട് സംവദിച്ചു. "സാംക്രമീകരോഗങ്ങളും പ്രതിവിധികളും'' എന്ന വിഷയത്തിൽ  കസ്തൂർഭാ നേഴ്സിങ്ങ് അധ്യാപകൻ ശ്രീ സനു വർഗ്ഗീസുo ക്ലാസ്സെടുത്തു.
ക്യാമ്പിന്റെ രണ്ടാം ദിവസമായ ഡിസംബർ 1, വിവിധ പരിപാടികളോടെ എയ്ഡ്സ് ദിനം ആചരിച്ചു. അഴീക്കൽ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ ഗ്രേഡ്‌ വൺ ഹെൽത് ഇൻസ്പെക്ടർ ശ്രീ എസ് നുജും എയ്ഡ്സിനേക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. സപ്തദിന ക്യാമ്പിന്റെ നടത്തിപ്പിനേ കുറിച്ചുള്ള ചർച്ച,പച്ചക്കറികൃഷി, യോഗ ക്യാംപസ് ശുചീകരണം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ വൈകീട്ട് അഞ്ചിന് "ദിശ " സമാപിച്ചു.

















No comments:

Post a Comment