Tuesday, 29 December 2020

വെർച്ച്വൽ സപ്തദിന ക്യാമ്പ് ഹോപ് 2020 സമാപിച്ചു

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി. കെ. എം. എം. കോളേജിലെ വെർച്ച്വൽ സപ്തദിന ക്യാമ്പ് ഹോപ് 2020 സമാപിച്ചു. 

ക്യാമ്പ് തുടങ്ങി ഏഴ്  ദിവസങ്ങൾ പിന്നിടുമ്പോൾ വിജയകരമായി  ചെയ്തു തീർത്ത സാമൂഹ്യ പ്രവർത്തനത്തിൻ്റെ ചാരിതാർത്ഥ്യത്തിലാണ്. പ്രോഗ്രാം ഓഫീസറും വോളണ്ടിയേഴ്സും.

പ്രിൻസിപ്പൽ, ഡോ.വിനോദ് ഹരിദാസ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം റിട്ടയേർഡ് ഐ എസ് ലിഡ ജേക്കബ്  ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വോളൻ്റിയേഴ്സിൻ്റെ സാമൂഹ്യ പ്രതിബന്ധതയെ ഉദ്ഘാടക ശ്ലാഘിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ശ്രീമതി. പ്രീത എം വി .സ്വാഗതവും, വോളൻ്റിയർ ലീഡർ കശ്യപ് കൃഷ്ണദാസ് നന്ദിയും, അധ്യാപകരായ ശ്രീമതി കെവി ലേഖ, ആർ മിനി, NCC ANO Lt. സീന വി എന്നിവരും സംസാരിച്ചു.

ഈ മാസം 23 നാണ്  ക്യാമ്പ് തുടങ്ങിയത്. ഈ വർഷത്തെ ക്യാമ്പ് രീതികൾ തികച്ചും വ്യത്യസ്തമായിരുന്നു .
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  ഓൺലൈനായാണ് ക്യാമ്പ് നടത്തിയത്. 

ക്യാമ്പിൻ്റെ ആറു ദിവസങ്ങളിലായി ഹരിപ്പാട് മുതൽ  കരുനാഗപ്പള്ളി മുതൽ ഹരിപ്പാട് വരെയുള്ള 100 ബസ് സ്റ്റോപ്പുകൾ ശുചിയാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കോളേജിൻ്റെ രണ്ടു ബസ് സ്റ്റോപ്പുകൾ ശുദ്ധീകരിച്ച് തണൽമരം നട്ടാണ് യജ്ഞം ആരംഭിച്ചു. വോളൻ്റിയേഴ്സ് സംഘങ്ങളായി തിരിഞ്ഞായിരുന്നു ശുചീകരണ യജ്ഞത്തിൽ ഏർപ്പെട്ടത്.  കരുവാറ്റ, മുട്ടം, ഓച്ചിറ, കായംകുളം  ബസ്സ് സ്റ്റോപ്പുകൾ തുടങ്ങി നിരവധി കാത്തിരിപ്പു കേന്ദ്രങ്ങളാണ് കുട്ടികൾ ശുചിയാക്കിയത്. നാട്ടുകാരുടെ സഹായവും അഭിനന്ദനങ്ങളും വലിയ ഊർജ്ജമാണ്  വോളൻ്റിയേഴ്സിന് പകർന്നു നൽകിയത്.
ബസ് സ്റ്റോപ്പ് ശുചീകരിച്ച്, തണൽമരങ്ങളും, പൂച്ചെടികളും നട്ടു. കാത്തിരിപ്പു കേന്ദ്രങ്ങൾ ഭംഗിയാക്കുന്നതിനോടൊപ്പം വായനാ സൗകര്യവുമൊരുക്കി, സാനിറ്റൈസറും നൽകി.  ഇതു കൂടാതെ വോളന്റീയർമാർ ജല സാക്ഷരത, കോവിഡ് സർവ്വേകളും നടത്തി. ശുദ്ധ ജലത്തിൻ്റെ ലഭ്യത മനസ്സിലാക്കാനും  ജലത്തിൻ്റെ രുചി -ഗുണ വ്യത്യാസ പ്രശ്നങ്ങൾക്കുള്ള പരിഹാര നടപടികളും കൈക്കൊള്ളാനും യൂണിറ്റ് തീരുമാനിച്ചിട്ടുണ്ട്.
                 ക്യാമ്പിൻ്റെ മുന്നോടിയായി ഡിസംബർ 23ന് വൈകിട്ട് മൂന്ന് മണിക്ക് വോളണ്ടിയേഴ്സിന് മുൻ പ്രഥമ അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കൂടിയായ എം   ലോഹിതൻ പ്രീ  ഓറിയന്റേഷൻ ക്ലാസ്സ് നടത്തി . വൈകിട്ട് അഞ്ചുമണിക്ക് "ഹോപ്പ് 2020 " കേരള സർവകലാശാലയുടെ എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഷാജി. എ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ പ്രിൻസിപ്പൽ  ഡോ. വിനോദ് ഹരിദാസ്  അധ്യക്ഷത വഹിച്ചു. youth for the prevention and mitigation of covid എന്നതായിരുന്നു
ക്യാമ്പിന്റെ ആശയം.

വീടും പരിസരവും വൃത്തിയാക്കുകയും, പച്ചക്കറി കൃഷി ചെയ്യുകയും ചെയ്തു .വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും കലാപരിപാടികളും സംഘടിപ്പിച്ചു.

ക്രിസ്തുമസ് ദിനത്തിൽ പ്രശസ്ത ഗായിക പുഷ്പവതി പൊയ്പാടത്ത് അഥിതിയായി വന്നു ,
ധാരാളം പാട്ടുകളും അനുഭവകഥകളും പങ്കിട്ടു.  

 വോളൻ്റിയേഴ്സ് സ്വാദിഷ്ടമായ ധാരാളം വിഭവങ്ങൾ ഉണ്ടാക്കി.

ഈ വർഷം നമ്മെ വിട്ടു പോയവർക്ക് പ്രണാമങ്ങളർപ്പിച്ചു കൊണ്ടാണ്  സമാപന ചടങ്ങ് ആരംഭിച്ചത്. എഴുത്തുകാരി സുഗതകുമാരി  സ്മരണാർത്ഥ *സുഗതം* എന്ന പേരിൽ ക്യാമ്പ് മാഗസിൻ പ്രകാശനം ബഹുമാനപെട്ട പ്രിൻസിപ്പാൾ നിർവഹിച്ചു.  മികച്ച വോളന്റീയർമാർക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു.പ്രക്യാപിച്ചു.മികച്ച വോളന്റീയർ ലീഡർമാരായി കാശ്യപ്, ഗോപിക എന്നിവരെ തിരഞ്ഞെടുത്തു. എസ്. അതുൽ, കല്യാണി എന്നിവർ മികച്ച വോളന്റീയർമാരായി. അതോടൊപ്പം മികച്ച കോർഡിനേറ്റർമാരായി നീതു, നിഹാൽ എന്നിവരേയും തിരഞ്ഞെടുത്തു. മികച്ച ഗായകരായി ആതിര മോഹൻ, അമൽ കൃഷ്ണ  എന്നിവരേയും, മികച്ച എന്റെർറ്റൈൻറായി രാജ്‌കുമാറിനേയും തിരഞ്ഞെടുത്തു.
 ദേശിയ  ഗാനത്തോട് കൂടി സമാപന സമ്മേളനം അവസാനിച്ചു.

27/12/20 വിജയകരമായി 6 ദിവസം പൂർത്തിയാക്കി എൻ എസ് എസ് വോളന്റീർസ്

നങ്ങ്യാർകുളങ്ങര : ടി. കെ. മാധവ മെമ്മോറിയൽ കോളേജ്  എൻ.എസ്.എസ്. യൂണിറ്റ് 39A&B യുടെ വെർച്ച്വൽ സപ്തദിന ക്യാമ്പിന്റെ ആറാംദിവസമായ ഇന്ന് അസംബ്ലിയോടെ ആരംഭിച്ചു. ഗ്രൂപ്പ്‌ ഫിനിക്സ് പറവകൾ  അസംബ്ലി നടത്തി. ശ്യാമ പ്രസാദ് എൻ എസ് എസ് ഗീതം ആലപിക്കുകയും, ഭാഗ്യ പ്രതിജ്ഞ ചൊല്ലുകയും, സനുഷ എസ്വാ ർത്തകൾ വായിക്കുകയും ചെയ്തു. "ഇന്നത്തെ ചിന്ത " ആര്യ അവതരിപ്പിക്കുകയും  അമൃത ക്യാമ്പ് അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. കീർത്തി ഒരു പുതിയ വാക്ക് എല്ലാവരേയും പരിചയപ്പെടുത്തി .

കർമ്മ ഗ്രൂപ്പിലെ വോളന്റീയെഴ്സ്  യോഗ അവതരിപ്പിച്ചു. എല്ലാ വോളന്റീയേഴ്സിന്റെയും  മനസ്സിനും ശരീരത്തിനും ഉന്മേഷവും ഊർജ്ജവും നൽകിയ ഒരു  സെക്ഷൻ ആയിരുന്നു യോഗ. ഗ്രൂപ്പ്‌ അമിഗോസ് പത്രവും അവതരിപ്പിച്ചു.10.30മണിയോടുകൂടി ശ്രമദാനം ആരംഭിച്ചു.എല്ലാ വോളന്റീർസും ബസ് സ്റ്റോപ്പ്‌ വൃത്തിയാകുകയും, അവിടെ ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു.3മണിയുടെ  സെക്ഷനിൽ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീ രതീഷ് സഹദേവൻ  വോളന്ററി ബ്ലഡ്‌ ഡോണെഷൻ  ഡ്യുറിങ്‌  കോവിഡ് -19എന്ന വിഷയത്തിൽ "നൽകാം ജീവന്റെ തുള്ളികൾ" എന്ന ബാനറിൽ ക്ലാസ്സ്‌ എടുത്തു. രക്തദാനം എന്താണ്, എങ്ങനെയാണ്, എങ്ങനെ ചെയ്യണം, എപ്പോ ചെയ്യണം, ആർക്കൊക്കെ ചെയ്യാം എന്നതിനെപ്പറ്റിയെല്ലാം ഒരു വിശദമായ ക്ലാസ്സ് ആയിരുന്നു  രതീഷിൻ്റേത്.  രക്തദാനാത്തെപ്പറ്റി എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ  മാറ്റി പുതിയ അറിവുകൾ സമ്മാനിച്ച ഒരു ക്ലാസ്സ്‌ ആയിരുന്നു അത്. വോളന്റിയേഴ്സിന് ഉല്ലാസഭരിതമായ അനുഭവം നൽകിയ ഒരു ഗെയിം സെക്ഷൻ ആയിരുന്നു 5 മണിയിലത്തേത്. "ഫൺ വിത്ത്‌ സീനിയർ വോളന്റിയേഴ്സ് " എന്ന സെക്ഷൻ വോളന്റിയേഴ്സിന് എല്ലാവർക്കും തന്നെ വളരെ നല്ലയൊരു അനുഭവം ആണ് സമ്മാനിച്ചത്. സീനിയർ വോളന്റിയർ ആയ ലാൽകൃഷ്ണന്റെ നേതൃത്വത്തിലുള്ള  'ലാലിസം '  പരിപാടിയിൽ സീനിയർ വോളന്റിയേഴ്സ് അവരുടെ രസകരമായ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു. നാഷണൽ സർവ്വീസ് സ്കീം എന്താണെന്നും, അതിൻ്റെ ഗുണവശങ്ങളും, പ്രളയം, കോവിഡ് കാലത്ത് എൻ. എസ്. എസ് പ്രവർത്തനങ്ങളുമെല്ലാം ചർച്ച ചെയ്തത് വോളന്റിയെഴുസിനു പുത്തൻ ഊർജ്ജം പകർന്നു നൽകി. 

വൈകീട്ട്  ഗ്രൂപ്പ് മാജിക്‌ മഗ്നെറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കൾച്ചറൽ പ്രോഗ്രാം വളരെ ആസ്വാദ്യകരവും, രസകരവുമായിരുന്നു.

Monday, 28 December 2020

NSS CAMP: അഞ്ചാം ദിനം

26/12/2020 *സപ്തദിന ക്യാമ്പിന്റെ അഞ്ചാം ദിവസത്തിൽ  അതീവ ഉത്സാഹത്തോടെ എൻ എസ് എസ് വോളന്റീയർമാർ*

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി. കെ. എം. എം. കോളേജിലെ സപ്തദിന ക്യാമ്പ് തുടങ്ങിയിട്ട് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ  അതീവ ഉത്സാഹത്തോടെ സന്നദ്ധ പ്രവർത്തനങ്ങളിൽ മുന്നേറുകയാണ് കുട്ടികൾ.

പതിവുപോലെ യോഗയോടെ  ക്യാമ്പിന് തുടക്കം കുറിച്ചു.  ഗ്രൂപ്പ്‌ "ഫിനിക്സ് പറവകൾ" യോഗക്ക് നേതൃത്വം നൽകി. മനസ്സിനും ശരീരത്തിനും ഉന്മേഷവും ഊർജ്ജവും നൽകിയ യോഗയെ തുടർന്ന്  ഗ്രൂപ്പ്‌  ഭൂമിക പ്രഭാത അസംബ്ലി നടത്തി. അസംബ്ലിയിൽ, പുതിയ വാക്ക് പഠനം, സദ് ചിന്ത, ക്യാമ്പ് അനുഭവങ്ങൾ, വാർത്താവേള എന്നിവയും ഉൾപ്പെടുത്തിയിരുന്നു.

അഞ്ചാം ദിവസത്തെ ശ്രമധാനിലും വോളന്റീയർമാർ ബസ് സ്റ്റോപ്പുകൾ ശുചീകരണ യജ്ഞം തുടർന്നു. ഹരിപ്പാട് മുതൽ  കരുനാഗപ്പള്ളി മുതൽ ഹരിപ്പാട് വരെയുള്ള നൂറ് ബസ് സ്റ്റോപ്പുകൾ ശുചിയാക്കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. വോളൻ്റിയേഴ്സ് സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. നാട്ടുകാരുടെ സഹായവും അഭിനന്ദനവും വലിയ ഊർജ്ജം നൽകുന്നുവെന്ന് വോളൻ്റിയേഴ് അഭിപ്രായപ്പെട്ടു.

ബസ് സ്റ്റോപ്പ് ശുചീകരണത്തോടൊപ്പം വോളന്റീയർമാർ ജല സാക്ഷരതാ, കോവിഡ് സർവ്വേയും നടത്തുന്നുണ്ട്. 
ഇത്തരം  പ്രവർത്തനങ്ങളിലൂടെ  കുട്ടികൾ സമൂഹത്തിന് മാതൃകയായി.
ഗ്രൂപ്പ്‌ ആയ അമിഗോസിന്റെ നേതൃത്വത്തിൽ "യുവധാര" എന്ന ബാനറിൽ ബോധവൽക്കരണ ക്ലാസും നടത്തി. ഐ.ഇ. സി എക്സ്പെർട്ട് ശ്രീ. അമിത്. എം. എസ് "യുവതലമുറയുടെ സാമൂഹ്യ ഇടപെടലൽ" എന്ന വിഷയത്തിൽ  വോളന്റീയർമാരോട് സംവദിച്ചു 

വൈകിട്ട് വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിച്ച് ഗ്രൂപ്പ് അപ്പൂപ്പൻതാടി കൈയ്യടി നേടി.

Sunday, 27 December 2020

സപ്തദിന ക്യാമ്പിന്റെ നാലാം ദിവസത്തിൽ ഉശിരൻ പ്രവർത്തനങ്ങളുമായി നങ്ങ്യാർകുളങ്ങര ടി. കെ.മാധവ മെമ്മോറിയൽ കോളേജിലെ എൻ എസ് എസ് വോളന്റീയർമാർ


26/12/2020.
ഹരിപ്പാട് : ടി കെ എം എം കോളേജിലെ എൻ എസ് എസ് വോളന്റീർമാർ **ഹോപ്പ് 2020** ക്യാമ്പിന്റെ നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ
വോളന്റീയർമാർ വൈവിധ്യമാർന്ന സാമൂഹ്യ സേവന പരിപാടികളിലൂടെ നാട്ടുകാരുടെ ശ്രദ്ധയും അഭിനന്ദനങ്ങളും നേടി. ബസ് സ്റ്റോപ്പ്‌ വൃത്തിയാക്കൽ, പച്ചക്കറി തോട്ട നിർമ്മാണം, വഴിയോരം ശുചിയാക്കൽ, കോവിഡ് പഠന സർവ്വേ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന ശ്രമധാൻ പരിപാടികൾ. ഇതിനിടയിൽ വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസും, പൂന്തോട്ടവും വൃത്തിയാക്കാനും മറന്നില്ല.
 ഓരോരുത്തരായി  പ്രവർത്തനാനുഭവങ്ങൾ മറ്റുള്ള വോളന്റീർമാരുമായി പങ്കു വച്ചു.

മുൻ ജലവിഭാഗ ഡയറക്ടറും, ശാസ്ത്രഞ്ജനുമായ ഡോ.വി. ആർ. സുഭാഷ് ചന്ദ്രബോസ് ജലമലിനികരണം, മഴവെള്ള സംഭരണം തുടങ്ങിയ വിഷയങ്ങൾ കുട്ടികൾക്ക് ക്ലാസ്സെടുത്തു. എൻ എസ് എസ്സ് യൂണീറ്റിൻ്റെ തുടർ പ്രവർത്തനങ്ങൾക്കുതകുന്നതായിരുന്നു ക്ലാസ് . ടീം മാജിക് മാഗ്നറ്റ് 150 വീടുകളിൽ ജല സാക്ഷരതാ സർവ്വേ നടത്തി.
ജലം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും, മഴക്കുഴി നിർമ്മാണ സന്ദേശവും കുട്ടികൾ വീടുകൾ തോറും പ്രചരിപ്പിച്ചു.
ജല സാക്ഷരതാ സർവ്വേയിൽ കണ്ടെത്തിയ പ്രശ്നങ്ങൾക്ക് തുടർ നടപടിയെടുക്കാനും,
ജലസ്രോതസ്സുകളുടെ സംരക്ഷണം നടത്താനും യൂണിറ്റ് വരും ദിവസങ്ങളിൽ മുന്നിട്ടിറങ്ങും.

ക്യാമ്പിലെ പതിവു പരിപാടികളിൽ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരവീര്യം പ്രകടമാക്കി. ഗ്രൂപ്പ് മാജിക് മാഗ്നെറ്റിൻ്റെ അസംബ്ലി, ടീം ഭൂമികയുടെ നേതൃത്വത്തിൽ യോഗ, ഫീനിക്സ് പറവകളുടെ ക്യാമ്പ് പത്രം, അമിഗോസ് ഗ്രൂപ്പിൻ്റെ കലാസന്ധ്യ തുടങ്ങിയവയും നടത്തിയപ്പോൾ, ടീം കർമ്മയുടെ നടത്തിപ്പിൽ ബോധവൽക്കര സെഷൻ ''നീരറിവ്" ക്യാമ്പിനെ കൂടുതൽ മികവാർന്നതാക്കി. 

2004 ഡിസംബർ 26 ന് ലോകത്തെ മരവിപ്പിച്ച സുനാമി ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മകൾക്ക് മുന്നിൽ വോളണ്ടിയേഴ്സ് പ്രണാമങ്ങളർപ്പിച്ചു.