ഹരിപ്പാട് : ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് തലത്തിൽ *'അവകാശം 2020'* എന്ന ബാനറിൽ ടി കെ മാധവ മെമ്മോറിയൽ കോളേജ് എൻ എസ് എസ് വോളിന്റിയേഴ്സ് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ നാലാം ദിനമായ ഇന്ന് ബി എസ് സി ഫിസിക്സ് വിഭാഗം കുട്ടികളാണ് വെബിനാറിന് നേതൃത്വം നൽകിയത് .
മനുഷ്യാവകാശങ്ങളേയും, വിവേചനമുക്തമായ നല്ല നാളെയെപറ്റിയും വിദ്യാർത്ഥികൾ ചർച്ച ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് ഹരിദാസ് പരിപാടിയിൽ അവകാശങ്ങളെ പറ്റി കുട്ടികളോട് സംവദിച്ചു.
ഫിസിക്സ് വിഭാഗം മേധാവി ഡോ. അരുൺ എസ് പ്രസാദും അദ്ധ്യാപകനായ ഡോ. സിജി നരേന്ദ്രനും, കുട്ടികൾക്ക് പിൻന്തുണ നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസറും, ഹിസ്റ്ററി വിഭാഗം അദ്ധ്യാപകയും ആയ ശ്രീമതി. പ്രീത എം വി അധ്യക്ഷത വഹിച്ചു. ബിനോജ എസ് ആർ എൻ എസ് എസ് ഗീതം ആലപിച്ചു. സഫ്ന, അഭിരാമി, കല്യാണി, ആദിത്യ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment