ഹരിപ്പാട് : ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് തലത്തിൽ *'അവകാശം 2020'* എന്ന ബാനറിൽ ടി കെ മാധവ മെമ്മോറിയൽ കോളേജ് എൻ എസ് എസ് വോളിന്റിയേഴ്സ് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ അഞ്ചാം ദിനമായ ഇന്ന് ഗണിതവിഭാഗവും, ഇൻഡസ്ട്രിയൽ കെമിസ്ട്രി വിഭാഗവും സംയുക്തമായി വെബിനാറിന് നേതൃത്വം നൽകി.
വിവിധ മനുഷ്യാവകാശങ്ങളെ കുറിച്ചും, വിവേചനരഹിതമായ സാമൂഹ്യ ചുറ്റുപാടുകളെ പറ്റിയും വിദ്യാർത്ഥികൾ ചർച്ച ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് ഹരിദാസ് പരിപാടിയിൽ അവകാശങ്ങളെ പറ്റി കുട്ടികളോട് സംവദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസറും, ഹിസ്റ്ററി വിഭാഗം അദ്ധ്യാപകയും ആയ ശ്രീമതി. പ്രീത എം വി അധ്യക്ഷത വഹിച്ചു. അഞ്ജു മോഹൻ എൻ എസ് എസ് ഗീതം ആലപിച്ചു. അധ്യാപകരായ രഞ്ജനി എസ് ,എം പ്രീത്, ടി ശ്രീജ എന്നിവരും, വിദ്യാർത്ഥികളായ സാന്ദ്ര സത്യൻ , മധുജ മധു, ഭാഗ്യശ്രീ .എസ് , അഹല്യ ഹരികുമാർ , അതുല്യ എസ്, മനീഷ് മനോജ് , നിഹാൽ തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment