Thursday, 17 December 2020

NSS human rights webinar series: talk No.6

 വിവിധ തരം ചൂഷണങ്ങളും നിയമ വശങ്ങളും 

ഹരിപ്പാട് : ലോക മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് തലത്തിൽ *'അവകാശം 2020'* എന്ന ബാനറിൽ ടി. കെ. മാധവ മെമ്മോറിയൽ കോളേജ് എൻ എസ് എസ് വോളിന്റിയേഴ്സ് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ ആറാം ദിനമായ ഇന്ന് ബി.കോം. ട്രാവൽ ആൻ്റ് ടൂറിസം വിഭാഗം എൻ.എസ് .എസ്  വിദ്യാർത്ഥികൾ, നേതൃത്വം നൽകി. 
വോളൻ്റിയർ എ൦. മിഥുന  എൻ എസ് എസ് ഗീതം ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു.
ചൂഷണങ്ങൾ ഹനിക്കുന്ന മനുഷ്യാവകാശങ്ങളെ പറ്റി  വിദ്യാർത്ഥികൾ വിശകലനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് ഹരിദാസ്  വിഷയത്തേ പറ്റി കുട്ടികളോട് സംവദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസറും, ഹിസ്റ്ററി വിഭാഗം അദ്ധ്യാപികയുമായ ശ്രീമതി. പ്രീത എം വി  അധ്യക്ഷത വഹിച്ചു.  
ബി. കോ൦  വിഭാഗം മേധാവി ശ്രീമതി ദിവ്യ എസ്, അധ്യാപകരായ അഖിൽ,  ആർദ്ര എന്നിവരും വിദ്യാർത്ഥികളായ  അനുശ്രീ ,  നക്ഷത്ര പ്രദീപ്,  അയന. എസ് , 
നിജിത്ത് . എൻ  , അനീഷ. എ, മഞ്ജേഷ്  , അരവിന്ദ് സായ് , 
നിഹാൽ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment