Organised by NSS on Dec 1 st
എയ്ഡ്സിനെതിരെ കൈകോർത്ത് എൻ. എസ് എസ് വിദ്യാർത്ഥികൾ
ഹരിപ്പാട് - നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈൻ വഴി ആയിരുന്നു *ഹൃദയപൂർവ്വം 2020* എന്ന ബാനറിൽ പരിപാടികൾ സംഘടിപ്പിച്ചത് . വിശിഷ്ട അഥിതിയായി ആലപ്പുഴ ജില്ലയിലെ വിഹാൻ സി എസ് സി പ്രോജക്ട് ആലപ്പുഴ ജില്ല കോർഡിനേറ്റർ ശ്രീമതി ഗിരിജ കെ എസ് ക്ലാസ് നയിച്ചു. എയ്ഡ്സ് രോഗികളെ ഒറ്റപ്പെടുത്തരുതെന്നും, അവരെ ചേർത്തു നിർത്തണമെന്നുമുള്ള സന്ദേശമായിരുന്നു ദിനാചരണത്തിൻ്റെ ലക്ഷ്യം. ടി കെ എം എം കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് ഹരിദാസ് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫിസർ ശ്രീമതി പ്രീത എം വി പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ അനേകം അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. വിദ്യാർത്ഥികളായ കാവ്യ, സാന്ദ്ര, ആതിര, ശ്യാമ, റിജിൻ,
നിഹാൽ എന്നിവർ സംസാരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ പോസ്റ്റർ രചന ,ഉപന്യാസം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തുകയും, എച്ച്.ഐവി എയ്ഡ്സിനെതിരായി പ്രവർത്തിക്കുമെന്നും, രോഗികളെ ചേർത്തുനിർത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
No comments:
Post a Comment