Thursday, 24 December 2020

Seven days virtual camp: HOPE 2020



നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിലെ എൻ എസ് എസ് സപ്തദിന ക്യാമ്പ്
"ഹോപ്പ് 2020" ന് തുടക്കമായി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  വെർച്ച്വൽ പ്ലാറ്റ്ഫോമിലാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 23/12/2020 (ബുധൻ) ഉച്ചക്ക് മൂന്ന് മണിക്ക് ക്യാമ്പിൻ്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രീത. എം. വി, ടി കെ എം എം കോളേജിന്റെ മുൻ പ്രിൻസിപ്പാളും എൻ എസ് എസ് പ്രോഗ്രാം ഓഫീസറുമായിരുന്ന സി. എം. ലോഹിതൻ ക്യാമ്പിന് കുട്ടികളെ സജ്ജരാക്കി. 
കേരള യൂണിവേഴ്സിറ്റി എൻ.എസ് എസ് കോർഡിനേറ്റർ, ഡോ. ഷാജി എ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. ഹിസ്റ്ററി വിഭാഗം അധ്യാപികയും, പ്രോഗ്രാം ഓഫീസറുമായ  പ്രീത. എം. വി സ്വാഗതം ആശംസിച്ചു. ടി കെ എം എം കോളേജ് പ്രിൻസിപ്പാൾ വിനോദ് ഹരിദാസ് അധ്യക്ഷത  വഹിച്ചു. പ്രധാന അധ്യാപകരായ ബി. ബിന്ദു, പി. ശ്രീമോൻ, രാജീവ്.എസ്. ആർ, അരുൺ. എസ്. പ്രസാദ്, പി ടി എ വൈസ് പ്രസിഡൻ്റ് പി. വി.സുദേവ് എൻ എസ് എസ് വോളന്റീർ സെക്രട്ടറി കശ്യപ് തുടങ്ങിയവർ സംസാരിച്ചു.  

ക്യാമ്പിൻ്റെ രണ്ടാം ദിനം കോളേജ് ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി, തണൽ മരങ്ങൾ നട്ടു കൊണ്ട് ക്യാമ്പിൻ്റെ ശ്രമദാനത്തിന്  തുടക്കം കുറിച്ചു.
വോളണ്ടിയേഴ്സ് അവരവരുടെ  വീടിനടുത്തുള്ള റോഡുകളും, ബസ് സ്റ്റോപ്പുകളും ശുചീകരിച്ചു.

കോളേജിൻ്റെ ബസ് സ്റ്റോപ്പിനെ കൂടാതെ, ദത്തു ഗ്രാമമായ പള്ളിപ്പാടും, വോളണ്ടിയേഴ്സിൻ്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പുകളും ക്യാമ്പ് കഴിയുന്നതോടെ തണൽ മരങ്ങളും, പൂച്ചെടികളും കൊണ്ട് മനോഹരമാകും. ഇതു കൂടാതെ കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഇനി മുതൽ പുസ്തകങ്ങളും, ദിന പത്രവും വായിക്കാനുള്ള സൗകര്യം കൂടി ഒരുക്കുകയുമാണ് വോളണ്ടിയേഴ്സിൻ്റെ ലക്ഷ്യം. ഈ ഉദ്യമത്തിൽ കുട്ടികളെ സഹായിക്കുന്ന ഹരിപ്പാട് റോട്ടറി ക്ലബിൻ്റെ പ്രവർത്തനം തികച്ചും ശ്ലാഘനീയമാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോവിഡ്  കാല സർവ്വേ നടത്താനും പദ്ധതിയുണ്ട്. കുട്ടികളുടെ വിവിധ കലാപരിപാടികളും, ബോധവൽക്കരണ ക്ലാസ്സുകളും ക്യാമ്പിലുണ്ടായിരിക്കും.

"സക്സസ് മന്ത്ര" എന്ന ക്ലാസ്സിലൂടെ  മുൻ കോളേജ് പ്രിൻസിപ്പൽ  ഡോ. എസ് ബി ശ്രീജയ ജീവിതവിജയത്തിനായി കുട്ടികളെ പാകപ്പെടുത്തി.



3 comments: