Saturday, 5 December 2020

ലോക മണ്ണ് ദിനത്തിൽ മണ്ണിനെ അറിഞ്ഞ് വിദ്യാർത്ഥികൾ

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ലോക മണ്ണ് ദിനത്തോടനുബന്ധിച്ച്  *മണ്ണിനെ അറിയുക** എന്ന ബാനറിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്തയിലെ യുവകർഷകൻ (കർഷകശ്രീ അവാർഡ് ജേതാവ്, 2015) ശ്രീ. മനോജ്‌ കുമാർ അവർകൾ വിശിഷ്ട അഥിതിയായി. മണ്ണിന്റെ വളക്കൂറ്, മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത, പലതരം കൃഷിരീതികൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾ കൃഷിയെയും കൃഷിരീതികളെ പറ്റിയും ഊർജ്ജിതമായി ചർച്ച ചെയ്തു. ക്യാംപസിൽ തുടങ്ങാനിരിക്കുന്ന പച്ചക്കറി- പഴവർഗ്ഗകൃഷിക്ക് വേണ്ട ആശയ വിപുലീകരണം കൂടിയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

 നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീമതി. പ്രീത.എം.വി പരിപാടിക്ക് നേതൃത്വം വഹിച്ചു. എൻ എസ് എസ് വോളന്റീർമാരും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികളായ നിഹാൽ സ്വാഗത പ്രസംഗം നടത്തി, ലക്ഷ്മി. എം. എസ്, എൻ എസ് എസ്  ഗീതം ആലപിച്ചു, ശ്രുതി.എസ്,  ചാരുകേശ് എന്നിവർ സംസാരിച്ചു.  ദിനാചരണത്തിൻ്റെ ഭാഗമായി **മണ്ണിനെ സജീവമായി നിലനിർത്തുക, മണ്ണിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുക* എന്ന ആശയം മുൻനിർത്തി വിദ്യാർഥികൾ പോസ്റ്റർ, ഉപന്യാസം, തുടങ്ങിയ മത്സരയിനങ്ങളും സംഘടിപ്പിച്ചു.

1 comment: