Sunday, 27 December 2020

സപ്തദിന ക്യാമ്പിന്റെ നാലാം ദിവസത്തിൽ ഉശിരൻ പ്രവർത്തനങ്ങളുമായി നങ്ങ്യാർകുളങ്ങര ടി. കെ.മാധവ മെമ്മോറിയൽ കോളേജിലെ എൻ എസ് എസ് വോളന്റീയർമാർ


26/12/2020.
ഹരിപ്പാട് : ടി കെ എം എം കോളേജിലെ എൻ എസ് എസ് വോളന്റീർമാർ **ഹോപ്പ് 2020** ക്യാമ്പിന്റെ നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ
വോളന്റീയർമാർ വൈവിധ്യമാർന്ന സാമൂഹ്യ സേവന പരിപാടികളിലൂടെ നാട്ടുകാരുടെ ശ്രദ്ധയും അഭിനന്ദനങ്ങളും നേടി. ബസ് സ്റ്റോപ്പ്‌ വൃത്തിയാക്കൽ, പച്ചക്കറി തോട്ട നിർമ്മാണം, വഴിയോരം ശുചിയാക്കൽ, കോവിഡ് പഠന സർവ്വേ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന ശ്രമധാൻ പരിപാടികൾ. ഇതിനിടയിൽ വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസും, പൂന്തോട്ടവും വൃത്തിയാക്കാനും മറന്നില്ല.
 ഓരോരുത്തരായി  പ്രവർത്തനാനുഭവങ്ങൾ മറ്റുള്ള വോളന്റീർമാരുമായി പങ്കു വച്ചു.

മുൻ ജലവിഭാഗ ഡയറക്ടറും, ശാസ്ത്രഞ്ജനുമായ ഡോ.വി. ആർ. സുഭാഷ് ചന്ദ്രബോസ് ജലമലിനികരണം, മഴവെള്ള സംഭരണം തുടങ്ങിയ വിഷയങ്ങൾ കുട്ടികൾക്ക് ക്ലാസ്സെടുത്തു. എൻ എസ് എസ്സ് യൂണീറ്റിൻ്റെ തുടർ പ്രവർത്തനങ്ങൾക്കുതകുന്നതായിരുന്നു ക്ലാസ് . ടീം മാജിക് മാഗ്നറ്റ് 150 വീടുകളിൽ ജല സാക്ഷരതാ സർവ്വേ നടത്തി.
ജലം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും, മഴക്കുഴി നിർമ്മാണ സന്ദേശവും കുട്ടികൾ വീടുകൾ തോറും പ്രചരിപ്പിച്ചു.
ജല സാക്ഷരതാ സർവ്വേയിൽ കണ്ടെത്തിയ പ്രശ്നങ്ങൾക്ക് തുടർ നടപടിയെടുക്കാനും,
ജലസ്രോതസ്സുകളുടെ സംരക്ഷണം നടത്താനും യൂണിറ്റ് വരും ദിവസങ്ങളിൽ മുന്നിട്ടിറങ്ങും.

ക്യാമ്പിലെ പതിവു പരിപാടികളിൽ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരവീര്യം പ്രകടമാക്കി. ഗ്രൂപ്പ് മാജിക് മാഗ്നെറ്റിൻ്റെ അസംബ്ലി, ടീം ഭൂമികയുടെ നേതൃത്വത്തിൽ യോഗ, ഫീനിക്സ് പറവകളുടെ ക്യാമ്പ് പത്രം, അമിഗോസ് ഗ്രൂപ്പിൻ്റെ കലാസന്ധ്യ തുടങ്ങിയവയും നടത്തിയപ്പോൾ, ടീം കർമ്മയുടെ നടത്തിപ്പിൽ ബോധവൽക്കര സെഷൻ ''നീരറിവ്" ക്യാമ്പിനെ കൂടുതൽ മികവാർന്നതാക്കി. 

2004 ഡിസംബർ 26 ന് ലോകത്തെ മരവിപ്പിച്ച സുനാമി ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മകൾക്ക് മുന്നിൽ വോളണ്ടിയേഴ്സ് പ്രണാമങ്ങളർപ്പിച്ചു.

No comments:

Post a Comment